വിവിധ തസ്തികകളിൽ അഭിമുഖം
എംപ്ലോയബിലിറ്റി സെന്ററിൽ 7 ന് രാവിലെ 10 മുതൽ വിവിധ തസ്തികകളിൽ അഭിമുഖം നടക്കും.

തിരുവനന്തപുരം : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ 7 ന് രാവിലെ 10 മുതൽ വിവിധ തസ്തികകളിൽ അഭിമുഖം നടക്കും. സെയിൽസ് ഓഫീസർ (പുരുഷൻമാർ), ഇൻഷ്വറൻസ് എക്സിക്യൂട്ടീവ് (പുരുഷൻമാർ) തസ്തികകളിൽ ബിരുദമാണ് യോഗ്യത. സ്ത്രീകൾക്കും പുരുഷൻമാർക്കും സർവീസ് അസോസിയേറ്റ് തസ്തികയിലെ ഇന്റർവ്യൂവിൽ പങ്കെടുക്കാം. പ്ലസ് ടു വാണ് യോഗ്യത. 35 വയസാണ് പ്രായപരിധി. ഫോൺ: 0471-2992609.