അല്‍ഫോന്‍സാമ്മ സഹനങ്ങളിലും ദൈവത്തെ സ്നേഹിച്ചവൾ: മാര്‍ ജോസ് പുളിക്കല്‍
ഭരണങ്ങാനം: സഹനങ്ങളിലും ദൈവത്തെ സ്നേഹിച്ചു കൊണ്ടിരിക്കുകയാണെന്ന് പറയാന്‍ അല്‍ഫോന്‍സാമ്മയ്ക്ക് സാധിച്ചെന്ന് മാര്‍ ജോസ് പുളിക്കല്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനം തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
അല്‍ഫോന്‍സ സഹനത്തിലൂടെ വിശുദ്ധിയുടെ പടവുകള്‍ കയറിയതു പോലെ സഹനത്തിലൂടെയാണ് സഭ വളര്‍ന്ന് ഫലം ചൂടിയത്. നമ്മുടെ ജീവിതങ്ങളിലെ സഹനങ്ങള്‍ ദൈവഹിതമായി സമര്‍പ്പിക്കുമ്പോള്‍ അവ സുകൃതങ്ങളായി മാറും. സഭയെ സ്നേഹിച്ചവളാണ് അല്‍ഫോന്‍സാമ്മ. സഭയെ തന്റെ അമ്മയായി കണ്ട് സഭയ്ക്ക് വേണ്ടി ജീവിച്ചു. ദൈവഹിതത്തിനു സമര്‍പ്പിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുക എന്നതാണ് അല്‍ഫോന്‍സാ നമ്മെ പഠിപ്പിക്കുന്നതെന്നും ബിഷപ് മാർ ജോസ് പുളിക്കൽ പറഞ്ഞു. ഫാ. ഡെന്നി കുഴിപ്പള്ളില്‍, ഫാ. ജെയിംസ് ആണ്ടാശേരി, ഫാ. മാത്യു പനങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരിന്നു.
ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. ആന്റണി തോണക്കര, ഫാ. ജേക്കബ് വെള്ളമരുതുങ്കല്, ഫാ. ചെറിയാന് കുന്നയ്ക്കാട്ട്, ഫാ. തോമസ് കിഴക്കേല്‍, ഫാ. ബെന്നി കിഴക്കേല്‍, ഫാ. ജോസഫ് കൂവള്ളൂര്‍, ഫാ. വിന്‍സന്റ് കദളിക്കാട്ടില്‍ പുത്തന്‍പുര, ഫാ. ജേക്കബ് പുതിയാപറമ്പില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങള്‍ പങ്കെടുത്ത ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു.
ഫാ. മാത്യു പന്തിരുവേലില്‍ ജപമാല പ്രദക്ഷിണത്തിന് കാര്‍മികത്വം വഹിച്ചു. 6.15 ന് ജപമാലപ്രദക്ഷിണത്തിന് ഫാ. ജോസഫ് പൊയ്യാനിയില്‍ നേതൃത്വം നല്കി.കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങള്‍ പങ്കെടുത്ത ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു.
ഫാ. മാത്യു പന്തിരുവേലില്‍ ജപമാല പ്രദക്ഷിണത്തിന് കാര്‍മികത്വം വഹിച്ചു. 6.15 ന് ജപമാലപ്രദക്ഷിണത്തിന് ഫാ. ജോസഫ് പൊയ്യാനിയില്‍ നേതൃത്വം നല്കി.
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ ഇന്ന്
പുലര്‍ച്ചെ 5.30നു വിശുദ്ധ കുര്‍ബാന, നൊവേന ഫാ. ജോര്‍ജ് ചീരാംകുഴി.
6.45നു വിശുദ്ധ കുര്‍ബാന, നൊവേന ഫാ. ജോസഫ് വടക്കേക്കൂറ്റ്.
8.30നു വിശുദ്ധ കുര്‍ബാന, നൊവേന ഫാ. മാത്യു മണക്കാട്ട്.
10നു വിശുദ്ധ കുര്‍ബാന, നൊവേന ഫാ. എവുജിന്‍ മടിക്കിയാങ്കല്‍.
11.30നു വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവനേ മാര്‍ മാത്യു അറയ്ക്കല്‍.
ഉച്ചകഴിഞ്ഞു 2.30നു പ്ലാറ്റിനം ജൂബിലി വര്‍ഷ ഉദ്ഘാടനവും വിശുദ്ധ കുര്‍ബാനയും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, നെവേന ഫാ. തോമസ് പൈങ്ങോട്ട്.
രാത്രി 6.15നു ജപമാല പ്രദക്ഷിണം ഫാ. തോമസ് പരിയാരത്ത്.
രാത്രി ഏഴിനു വിശുദ്ധ കുര്‍ബാന, നൊവനേ ഫാ. തോമസ് വാഴയില്‍.