സ്പോർട്സ് സ്കൂൾ സെലക്ഷൻ ട്രയൽ

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ 2024-25 അധ്യയന വർഷം 5, 6 ക്ലാസുകളിലെ ഒഴിവുള്ള സീറ്റിലേക്ക് സ്പോർട്സ് പ്രാവീണ്യമുള്ള എസ്.സി, എസ്.ടി വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽ ജൂൺ 28 വെള്ളിയാഴ്ച തിരുവനന്തപുരം കാർഷിക കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുമായി രാവിലെ 8 മണിക്ക് എത്തിച്ചേരണം. വിശദ വിവരങ്ങൾക്ക് ഫോൺ: 7907487322.