പമ്പാസംഗമം 12 ന്
ശബരിമല:ശബരിമലയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പമ്പാസംഗമം സാംസ്കാരികോത്സവം 12ന് വൈകുന്നേരം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. പ്രശസ്തസിനിമാതാരം ജയറാം വിശിഷ്ടാതിഥിയാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, എംഎൽഎമാരായ പ്രമോദ് നാരായൺ, കെ.യു. ജനീഷ്കുമാർ, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.