പി.ആർ.ഡിയിൽ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും
കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരുന്ന അരുൺ കുമാർ എ. യ്ക്ക് ഫീൽഡ് പബ്ലിസിറ്റി വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായും,കോട്ടയം എം.ജി. യൂണിവേഴ്സിറ്റി ഇൻഫർമേഷൻ ഓഫീസറായിരുന്ന ജസ്റ്റിൻ ജോസഫിനെ കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസറായും നിയമിച്ചു

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ (പി.ആർ.ഡി) ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റവും സ്ഥലമാറ്റവും നൽകി ഉത്തരവിറങ്ങി. പബ്ലിക്കേഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായിരുന്ന കെ.പി. സരിതയെ പ്രോഗ്രാംസ് ആൻഡ് കൾച്ചറൽ വിഭാഗം അഡീഷണൽ ഡയറക്ടറായി സ്ഥാനക്കയറ്റം നൽകി നിയമിച്ചു. പ്രോഗ്രാംസ് ആൻഡ് കൾച്ചറൽ വിഭാഗം അഡീഷണൽ ഡയറക്ടറായിരുന്ന കെ.ജി. സന്തോഷിനെ ഡയറക്ടറേറ്റിൽ അഡീഷണൽ ഡയറക്ടർ (ജനറൽ) ആയി നിയമിച്ചു.
സർക്കുലേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ വിഭാഗം ഇൻഫർമേഷൻ ഓഫീസറായിരുന്ന ദിലീപ് കുമാർ സി.എഫ്. ന് കണ്ണൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറായും, കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരുന്ന അരുൺ കുമാർ എ. യ്ക്ക് ഫീൽഡ് പബ്ലിസിറ്റി വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായും, ഫീൽഡ് പബ്ലിസിറ്റി വിഭാഗം ഇൻഫർമേഷൻ ഓഫീസറായിരുന്ന അരുൺ എസ്.എസ്. ന് കേരള മീഡിയ അക്കാദമി സെക്രട്ടറിയായും സ്ഥാനക്കയറ്റം നൽകി.
ഫീൽഡ് പബ്ലിസിറ്റി വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായിരുന്ന നാഫിഹ് എം. നെ പബ്ലിക്കേഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായി മാറ്റി നിയമിച്ചു. നോർക്കയിൽ പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്ന മണിലാൽ സി. യെ കോഴിക്കോട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചു. മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കറിനെ നോർക്കയിലെ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിൽ മാറ്റി നിയമിച്ചു.
വനിതാ കമ്മീഷനിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി പ്രവർത്തിച്ചിരുന്ന സന്തോഷ് കുമാർ എസ്. നെ വകുപ്പ് ഡയറക്ടറേറ്റിലെ റിസർച്ച് ആൻഡ് റഫറൻസ് വിഭാഗം ഇൻഫർമേഷൻ ഓഫീസറായി നിയമിച്ചു. റിസർച്ച് ആൻഡ് റഫറൻസ് വിഭാഗം ഇൻഫർമേഷൻ ഓഫീസറായിരുന്ന ഡോ. രമ വി. യെ ടാഗോർ തിയേറ്ററിലെ കൾച്ചറൽ ഡെവലപ്മെന്റ് ഓഫീസറായും, ടാഗോർ തിയേറ്ററിലെ കൾച്ചറൽ ഡെവലപ്മെന്റ് ഓഫീസറായിരുന്ന ശ്രീകാന്ത് എം. ഗിരിനാഥിനെ ലോട്ടറി ഡയറക്ടറേറ്റിലെ പബ്ലിസിറ്റി ഓഫീസറായും ലോട്ടറി ഡയറക്ടറേറ്റിലെ പബ്ലിസിറ്റി ഓഫീസറായിരുന്ന ബിൻസിലാൽ ജി. യെ ലേബർ കമ്മീഷണറേറ്റിലെ ലേബർ പബ്ലിസിറ്റി ഓഫീസറായും മാറ്റി നിയമിച്ചു.
ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരുന്ന വിനോദ് ജി.എസ്. നെ കേരള വനിതാ കമ്മീഷനിൽ പബ്ലിക് റിലേഷൻസ് ഓഫീസറായും, കോട്ടയം എം.ജി. യൂണിവേഴ്സിറ്റി ഇൻഫർമേഷൻ ഓഫീസറായിരുന്ന ജസ്റ്റിൻ ജോസഫിനെ കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസറായും നിയമിച്ചു. വകുപ്പിലെ കോ-ഓർഡിനേറ്റിംഗ് ന്യൂസ് എഡിറ്ററായിരുന്ന ബീനാമോൾ എസ്. നെ തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി നിയമിച്ചു. തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരുന്ന മെർലിൻ ജെ. യെ വകുപ്പിലെ സർക്കുലേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ വിഭാഗം ഇൻഫർമേഷൻ ഓഫീസറായും മാറ്റി നിയമിച്ചു.