പോളിങ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങള്‍ നിരീക്ഷിക്കാന്‍ പോള്‍ മാനേജര്‍
പോളിങ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങള്‍ നിരീക്ഷിക്കാനും ഓരോ മണിക്കൂറിലെ പോളിങ് ശതമാനം നല്‍കുന്നതിനും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുണ്ട്
വയനാട് : പോളിങ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങള്‍ നിരീക്ഷിക്കാനും ഓരോ മണിക്കൂറിലെ പോളിങ് ശതമാനം നല്‍കുന്നതിനും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസര്‍, ഒന്നാം പോളിങ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍, റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷിക്കാം. വോട്ടെടുപ്പ് ദിവസം പോളിങ് സംഘം വിതരണ കേന്ദ്രങ്ങളില്‍ നിന്നും അതത് പോളിങ് കേന്ദ്രങ്ങളിലേക്ക് പുറപ്പെടുന്നത് മുതല്‍ വോട്ടെടുപ്പ് പൂര്‍ത്തീകരിക്കുന്നത് വരെയുള്ള 20 ചോദ്യങ്ങളുടെ ഉത്തരങ്ങളായാണ് പ്രിസൈഡിങ് ഓഫീസറോ ഒന്നാം പോളിങ് ഓഫീസറോ ആപ്പ് മുഖേന വിവരങ്ങള്‍ സമയബന്ധിതമായി രേഖപ്പെടുത്തുന്നത്.