മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു

കോട്ടയം: ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള മത്സ്യഫെഡിന്റെ 'മികവ്- 2024' വിദ്യാഭ്യാസ അവാർഡ് സി.കെ. ആശ എം.എൽ.എ. വിതരണം ചെയ്തു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജില്ലയിലെ 17 കുട്ടികളെയാണ് ആദരിച്ചത്. കുട്ടികൾക്ക് കാഷ് അവാർഡും സ്മരണികയും നൽകി.
വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ് അധ്യക്ഷയായി. മത്സ്യഫെഡ് ജില്ലാ മാനേജർ ഡോ. ജോയ്‌സ് എബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യഫെഡ് ഭരണസമിതിയംഗം എസ്. ബാഹുലേയൻ പ്രാഥമിക മത്സ്യത്തൊഴിലാളി സംഘത്തിനുള്ള ധനസഹായം വിതരണം ചെയ്തു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം കെ.കെ. രമേശൻ, മത്സ്യഫെഡ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം പി.എസ്. ബാബു, ധീവരസഭാ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി ഡി. ബാബു, ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ ബി.എം.എസ്. ജില്ലാ പ്രസിഡന്റ് പി.എസ്. സന്തോഷ്, സൂപ്രണ്ട് ടി.കെ. ശുഭ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സഹകാരികൾക്കായി ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ ശാക്തീകരണം എന്ന വിഷയത്തിൽ സെമിനാർ നടത്തി.
ഫോട്ടോകാപ്ഷൻ
ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള മത്സ്യഫെഡിന്റെ 'മികവ്- 2024' വിദ്യാഭ്യാസ അവാർഡ് വിതരണം സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.