കോട്ടയം ജില്ലാതല വാർത്തകൾ ,ദർഘാസുകൾ ,അറിയിപ്പുകൾ .........
കോട്ടയം: ഇടുക്കി ജില്ലയിൽ മത്സ്യവകുപ്പിനു കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷൻ വിമണിന്റെ(സാഫ്) സൂക്ഷ്മതൊഴിൽസംരംഭങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കാനായി മിഷൻ കോ-ഓർഡിനേറ്ററെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: കമ്മ്യൂണിറ്റി ഡെവലപ്‌മെന്റിൽ എം.എസ്.ഡബ്ല്യു. അല്ലെങ്കിൽ മാർക്കറ്റിങിൽ എം.ബി.എ. ടൂവീലർ ഡ്രൈവിങ് ലൈസൻസ് അഭിലഷണീയം. പ്രായപരിധി 35 വയസ്. താത്പര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ ജൂലൈ 20ന് വൈകിട്ട് അഞ്ചിനകം ഇടുക്കി പൈനാവിലെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ നേരിട്ടോ തപാലിലോ ഇ-മെയിലിലോ ([email protected]) ലഭ്യമാക്കണം. വിശദവിവരത്തിന് ഫോൺ: 04862-233226.
(കെ. ഐ.ഒ.പി.ആർ. 1400/ 2024)
സീറ്റൊഴിവ്
കോട്ടയം: പത്തനംതിട്ട കോന്നിയിൽ ഭക്ഷ്യപൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിലുള്ള കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്പ്‌മെന്റിനു കീഴിലുള്ള കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ ബി.എസ്‌സി. ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (ഓണേഴ്സ്) കോഴ്സിന്റെ മാനേജ്മെന്റ് ക്വാട്ടയിൽ ഏതാനും സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ കോളജുമായി ബന്ധപ്പെടുക. ഫോൺ: 0468 2240047,9846585609.
(കെ. ഐ.ഒ.പി.ആർ. 1401/ 2024)
അപേക്ഷിക്കാം
കോട്ടയം: വിദ്യാഭ്യാസവകുപ്പ് ഓഫീസുകളിൽ 2023 ഡിസംബർ 31 നകം തീർപ്പാകാതെ ശേഷിക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനായി അദാലത്ത് നടത്തുന്നു. അദാലത്തിലേക്ക് ജൂലൈ 15 വരെ ബന്ധപ്പെട്ട ഓഫീസുകളിൽ പരാതികൾ/അപേക്ഷ നൽകാമെന്ന് കോട്ടയം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു
ദർഘാസ് ക്ഷണിച്ചു
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിലെ സമഗ്ര മാനസികാരോഗ്യപദ്ധതിയുടെ ഭാഗമായി ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന പകൽ വീടുമായി ബന്ധപ്പെട്ട യാത്രാ ആവശ്യത്തിനായി ടാക്സി പെർമിറ്റുള്ള ട്രാവലർ, ടൂറിസ്റ്റർ (17 സീറ്റർ, 2015 മുതലുള്ള മോഡൽ) തുടങ്ങിയ ഇനത്തിലുള്ള വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് ഒന്നു മുതൽ മാർച്ച് 31 വരെയാണ് കാലാവധി. താൽപര്യമുള്ളവർ ജൂലൈ 19 ന് ഉച്ചയ്ക്ക് 12 നകം ദർഘാസ് നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2563611, 2563612.
ദർഘാസ് ക്ഷണിച്ചു
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിലെ സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന പകൽ വീടുമായി ബന്ധപ്പെട്ട യാത്രാ ആവശ്യത്തിനായി ടാക്സി പെർമിറ്റുള്ള ട്രാവലർ, ടൂറിസ്റ്റർ (17 സീറ്റർ, 2015 മുതലുള്ള മോഡൽ) തുടങ്ങിയ ഇനത്തിലുള്ള വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് ഒന്നു മുതൽ മാർച്ച് 31 വരെയാണ് കാലാവധി. താൽപര്യമുള്ളവർ ജൂലൈ 19 ന് ഉച്ചയ്ക്ക് 12 നകം ദർഘാസ് നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.45ന് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2563611, 2563612.
(കെ. ഐ.ഒ.പി.ആർ. 1404/ 2024)
ദർഘാസ് ക്ഷണിച്ചു
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിലെ സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലേക്ക് രോഗികൾക്ക് ഭക്ഷണം നൽകുന്നതിന് വ്യക്തികൾ/ഹോട്ടലുകൾ/കുടുംബശ്രീ എന്നിവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ജൂലൈ 19ന് ഉച്ചയ്ക്ക് 12 നകം ദർഘാസ് നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30ന് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2563611, 2563612.
(കെ. ഐ.ഒ.പി.ആർ. 1405/ 2024)
ദർഘാസ് ക്ഷണിച്ചു
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിലെ സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലേക്ക് രോഗികൾക്ക് ഭക്ഷണം നൽകുന്നതിന് വ്യക്തികൾ/ഹോട്ടലുകൾ/കുടുംബശ്രീ എന്നിവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ജൂലൈ 19ന് ഉച്ചയ്ക്ക് 12 നകം ദർഘാസ് നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2563611, 2563612.
(കെ. ഐ.ഒ.പി.ആർ. 1406/ 2024)
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ക്ലിനിക്കുകളുമായി ബന്ധപ്പെട്ട യാത്രാ ആവശ്യത്തിനായി കരാറടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഏഴു സീറ്റുള്ള ടാക്സി പെർമിറ്റ് എർട്ടിഗ, ഇന്നോവ, എൻജോയ് തുടങ്ങിയ ഇനത്തിലുള്ള വാഹനങ്ങളാണ് ആവശ്യം. ഓഗസ്റ്റ് ഒന്നു മുതൽ മാർച്ച് 31 വരെയാണ് കാലാവധി. താൽപര്യമുള്ളവർ ജൂലൈ 19ന് ഉച്ചയ്ക്ക് 12 നകം ദർഘാസ് നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് 3.15ന് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2563611, 2563612.