കോട്ടയം ജില്ലാതല വാർത്തകൾ .....അഭിമുഖം ...വസ്‌തുലേലം ...അറിയിപ്പുകൾ ...
അഭിമുഖം
കോട്ടയം: തെരുവ് നായ്ക്കൾക്കുള്ള എ.ബി.സി -എ.ആർ പ്രോഗ്രാമിലേക്ക് നായപിടുത്തക്കാരെ നിയമിക്കുന്നതിന് ജൂലൈ 15 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തുന്നു.നായ്ക്കളെ പിടിക്കുന്നതിൽ മുൻകാലപരിചയവും ആഭിമുഖ്യവും ഉള്ളവർക്ക് മുൻഗണന നല്കും.താല്പര്യമുള്ളവർ വെള്ളക്കടലാസിലെഴുതിയ അപേക്ഷ
യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. ഫോൺ: 0481 2563726
(കെ.ഐ.ഓ.പി.ആർ 1438/2024)
വസ്തുലേലം
കോട്ടയം: കോടതി ഫൈൻ ഈടാക്കുന്നതിനായി മണിമല വില്ലേജിൽ ബ്ലോക്ക് 21 ൽ തണ്ടപ്പേർ നമ്പർ നം 275 ൽ റീസർവേ നം. 58/9 ൽ പ്പെട്ട 8.90 ആർ വസ്തുവിന്റെ എട്ടിലൊന്ന് ഊടുകൂർ അവകാശവും അതിലിരിപ്പു ചമയങ്ങളും ജൂലൈ 18 ന് രാവിലെ 11 ന് മണിമല വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി തഹസീൽദാർ അറിയിച്ചു.
(കെ.ഐ.ഓ.പി.ആർ 1439/2024)
വിദ്യാർഥികൾക്ക് ധനസഹായം
കോട്ടയം: എസ്.എസ്.എൽ.സി. / ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/ വി.എച്ച്.എസ്.സി. പരീക്ഷയിൽ 2023-24 അധ്യയനവർഷത്തിൽ ഉയർന്ന മാർക്ക് നേടിയ കേരള കർഷകതൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗങ്ങളായവരുടെ കുട്ടികൾക്ക് ധനസഹായം നൽകുന്നു. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന അംഗങ്ങളുടെ മക്കൾക്ക് മാർക്ക് മാനദണ്ഡത്തിൽ 5% ഇളവുണ്ട്്. 2024 മാർച്ച് മാസത്തിൽ നടത്തിയ എസ്.എസ്.എൽ.സി. / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ എഴുപത്തിയഞ്ചോ കൂടുതലോ പോയിന്റ് നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. 2023-24 അധ്യയന വർഷത്തെ പ്ലസ്ടു/വി.എച്ച്.എസ്.ഇ. അവസാന വർഷ പരീക്ഷയിൽ 85% മാർക്കിൽ കുറയാതെ മാർക്ക് നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. വിദ്യാർത്ഥികൾ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ സംസ്ഥാന സിലബസിൽ പഠിച്ചവരും ആദ്യചാൻസിൽ ജയിച്ചവരും ആകണം. പരീക്ഷ തീയതിക്ക് തൊട്ടുമുൻപുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വകാലം പൂർത്തീകരിക്കണം. പരീക്ഷാ തീയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശിക ഉണ്ടാകരുത്. അപേക്ഷ തീയതിയിലും അംഗത്തിന് കുടിശ്ശിക പാടില്ല. കുടിശ്ശിക നിവാരണത്തിലൂടെ അംഗത്വം പുന:സ്ഥാപിച്ച അംഗങ്ങൾക്ക് കുടിശ്ശിക കാലയളവിൽ നടന്ന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനാവില്ല. അപേക്ഷ ജൂലൈ 31 വൈകിട്ട് അഞ്ചുമണി വരെ ജില്ലാ ഓഫീസിൽ സ്വീകരിക്കും. അപ്പീൽ അപേക്ഷ ഓഗസ്റ്റ് 12വരെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ കാര്യാലയത്തിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ 0481 2585604. അപേക്ഷാ ഫോം www.agriworkersfund.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
(കെ.ഐ.ഓ.പി.ആർ 1440/2024)
കോട്ടയം: കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും നിലവിലുള്ള അംഗങ്ങളുടെ അംശദായം സ്വീകരിക്കുന്നതിനും ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ സിറ്റിങ് നടത്തുന്നു. ഓഗസ്റ്റ് അഞ്ചിന് കാഞ്ഞിരപ്പള്ളി, എട്ടിന് വെളിയന്നൂർ, 12ന് രാമപുരം, 14ന് കൂട്ടിക്കൽ, 17ന് കടനാട്, 21 ന് നീണ്ടൂർ, 24ന് മരങ്ങാട്ടുപള്ളി, 29ന് കുറവിലങ്ങാട് എന്നീ ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ വച്ചാണ് സിറ്റിംഗ്. അംശദായം അടക്കാൻ വരുന്നവർ ആധാർ, ബാങ്ക് പാസ്സ്ബുക്ക് എന്നിവ കരുതണം. പുതിയ അംഗത്വം ആവശ്യമുള്ളവർ ജില്ലാ ഓഫിസുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ കൊണ്ടുവരണം. ഫോൺ 0481 - 2585604.
(കെ.ഐ.ഓ.പി.ആർ 1441/2024)
ഐ. ടി ഐ. പ്രവേശനം
കോട്ടയം:വിവിധ സർക്കാർ ഐ.ടി.ഐകളിൽ 2024 ലെ പ്രവേശനവുമായി ബന്ധപ്പെട്ട് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ ഇനിയും വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവർ ജൂലൈ 15ന് വൈകിട്ട്് അഞ്ചുമണിക്കുമുൻപായി തൊട്ടടുത്ത ഐ.ടി.ഐയിൽ ഹാജരായി വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. ഫോൺ:9495080024,9496800788,
*സ്‌കോൾ കേരളയിൽ യോഗ കോഴ്സ്: പ്രവേശനം നീട്ടി*
കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കോൾ കേരളയിൽ നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് മിഷന്റെയും അംഗീകാരത്തോടെ ആരംഭിച്ച ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സിന്റെ രണ്ടാം ബാച്ച് പ്രവേശനത്തിനുള്ള അപേക്ഷ ജൂലെ 31 വരെ സമർപ്പിക്കാം. 100 രൂപ ഫൈനോടുകൂടി ഓഗസ്റ്റ് 12 വരെയും www.scolekeral.org വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ഹയർ സെക്കൻഡറി / തത്തുല്യ കോഴ്സിലെ വിജയമാണ് യോഗ്യത. പ്രായപരിധി 17-50. കൂടുതൽ വിവരങ്ങൾക്ക് സ്‌കോൾ കേരളാ ജില്ലാ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ 0481- 2300 443, 9496094157,9947985329
(കെ.ഐ.ഓ.പി.ആർ 1436/2024)
*പ്രവേശന നടപടി പൂർത്തീകരിക്കണം*
കോട്ടയം: പെരുവ സർക്കാർ ഐ.ടി.ഐ പ്രവേശനവുമായി ബന്ധപ്പെട്ട് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ ഫീസ് അടക്കാത്തവരും അപേക്ഷയുടെ വെരിഫിക്കേഷൻ നടത്താത്തവരും ജൂലൈ 15 ന് മുൻപായി ഫീസ് ഒടുക്കി തൊട്ടടുത്ത ഐ.ടി.ഐയിൽ ഹാജരായി വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കണം. ഫോൺ: 04829- 292678,8592055889