പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ ഉന്നത വിദ്യാഭ്യാസാരംഭം നാളെ
STANTONYS
പെരുവന്താനം: സെന്റ് ആന്റണീസ് കോളജിൽ പുതിയതായി പ്രവേശനം നേടിയ നാലുവർഷ ബിരുദ ഓണേഴ്സ് വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസാരംഭം നാളെ നടക്കും. രാവിലെ 10.30 ന് യൂണിവേഴ്സിറ്റി മുൻ വൈസ് ചാന്‍സിലര്‍ ഡോ.സിറിയക് തോമസിന്റെ അധ്യക്ഷതയിൽ മാർ മാത്യു അറയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോളജ് ചെയർമാൻ ബെന്നി തോമസ് ആമുഖപ്രഭാഷണവും ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.ഷാനവാസ് മുഖ്യപ്രഭാഷണവും നടത്തും.ഇതുവരെ പ്രവേശനം നേടിയ മുന്നൂറിലേറെ ബിരുദ ഓണേഴ്സ് വിദ്യാർഥികൾക്ക് വിശിഷ്ട വ്യക്തികൾ ചേര്ന്ന്തിരിതെളിയിച്ചു നൽകും.തുടർന്ന് 10 ദിവസം നീണ്ടുനിൽക്കുന്ന ബ്രിഡ്ജ് കം ഇന്‍ഡക്ഷന്‍ ട്രെയിനിംഗ് പ്രോഗ്രാമുകളുടെ ഉദ്ഘാടനവും മാര്‍ മാത്യു അറയ്ക്കല്‍ നിർവഹിക്കും.ഈ വർഷം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി തലത്തിൽ അഞ്ചു റാങ്കുകള്‍ നേടിയിട്ടുള്ള കോളജ് ബിഎസ്സി സൈബർ ഫോറൻസിക് കോഴ്സിന് 100 ശതമാനം വിജയം നേടി തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചു. നിരവധി തൊഴിലധിഷ്ഠിത മൈനറുകളും ജർമൻ കോഴ്സുകളും പഠിപ്പിക്കുന്നതോടൊപ്പം ശമ്പളത്തോടുകൂടി വിദേശ ഇന്റേണ്‍ഷിപ്പുകളും പാർട്ട് ടൈം ജോബ് പ്രൊജക്ടുകളും നൽകിവരുന്നു.
സംസ്ഥാനം മുഴുവൻ ജൂലൈ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കുമ്പോൾ ജൂൺ 20ന് തന്നെ നാലുവര്‍ഷ ഓണേഴ്സ് പ്രോഗ്രാം ആരംഭിക്കുവാന്‍ സാധിച്ചത് വലിയ നേട്ടമായെന്ന് ചെയർമാൻ ബെന്നി തോമസും പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫും വ്യക്തമാക്കി. ഇന്‍ഡക്ഷന്‍ കം ബ്രിഡ്ജ് പ്രോഗ്രാമുകൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പരീക്ഷയുടെ അടിസ്ഥാനത്തിൽ റവ. ഡോ. ആന്റണി നിരപ്പേല്‍ മെരിറ്റ് കം മീന്‍സ് സ്കോളർഷിപ്പും നൽകിവരുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫോക് ലോര്‍ അക്കാദമി വിദ്യാർഥികൾ അവതരിപ്പിക്കുന്ന പരിപാടികളും ഉണ്ടായിരിക്കും.
റവ.ഡോ. ജെയിംസ് ഇലഞ്ഞിപ്പുറവും ഫാ. സെബാസ്റ്റ്യന്‍ താഴത്തുവീട്ടിലും ഫാ. ജോസഫ് മൈലാടിയിലും ഫാ.ജോസഫ് വഴപ്പനാടിയും സിസ്റ്റർ ടീനയും തുടങ്ങിയവർ പ്രസംഗിക്കും.