✅ സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസവകുപ്പിൽ 31-12-2023 വരെ സമർപ്പിക്കപ്പെട്ടതിൽ ഇനിയും തീർപ്പാക്കാതെ ശേഷിക്കുന്ന ഫയലുകൾ അദാലത്തുവഴി തീർപ്പാക്കുന്നതിന് വകുപ്പ് അവസരമൊരുക്കുന്നു.
✅ മൂന്ന് മേഖലകളിലായാണ് അദാലത്തുകൾ വിളിച്ചുചേർക്കുന്നത്.
???????? തൃശ്ശൂർ, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകൾക്കായി ആദ്യ അദാലത്ത് ജൂലൈ 26 ന് എറണാകുളത്തുവച്ച് നടക്കും.
???????? തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കായി രണ്ടാമത് അദാലത്ത് ആഗസ്ത് 5 ന് കൊല്ലത്തുവച്ച് നടക്കും.
???????? കോഴിക്കോട്, കണ്ണൂർ, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകൾക്കായി മൂന്നാമത് അദാലത്ത് ആഗസ്ത് 12 ന് കോഴിക്കോടുവച്ച് നടക്കും.
✅ നിലവിൽ നാളിതുവരെ നിയമിക്കപ്പെട്ട് നിയമന അംഗീകാരവും ശമ്പളവുമില്ലാതെ തുടരുന്ന അധ്യാപകരുടെ ഫയലുകൾ ഒറ്റത്തവണ തീർപ്പാക്കുന്നതിന് നിർദ്ദിഷ്ട മാതൃകയിൽ അദാലത്തിലേക്ക് പരാതികൾ മുൻകൂർ സമർപ്പിക്കണം.
✅ 2023 ഡിസംബർ 31 വരെ സ്വീകരിക്കപ്പെട്ട് നമ്പറായ ഫയലുകൾ അദാലത്തിന്റെ പരിധിയിൽ വരും. അപ്പീൽ നിലയിൽ വിദ്യാഭ്യാസ ഓഫീസുകളിലോ ഡി.ജി.ഇ യിലോ സർക്കാരിലോ മറ്റ് ഓഫീസുകളിലോ പെന്റിങ് ആയ ഫയലുകൾ തീർപ്പാക്കുവാൻ ഇത് വളരെ അനുകൂലമായ അവസരമാണ്.
✅ സ്കൂൾ മാനേജരോട് ആലോചിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാവുന്നതാണ്. ഫയലുകൾ സാധ്യമാകുന്നത്ര ക്രമപ്രകാരമാക്കി വയ്ക്കുക. നടപടിക്രമങ്ങൾ പൂർത്തീകരിക്കുക.
✅ അദാലത്തിലേക്കായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതികൾ
???????? എറണാകുളം: 15-07-2024
???????? കൊല്ലം: 20-07-2024
???????? കോഴിക്കോട്: 25-07-2024
✅ ഭിന്നശേഷി സംവരണം സംബന്ധിച്ച ഫയലുകൾക്ക് പ്രത്യേക പ്രാധാന്യം ലഭിക്കും. എന്നാൽ, മറ്റ് പരാതികളും അദാലത്തിൽ ഉൾപ്പെടുത്താം.
✅ സർക്കുലറിലെ വിവരങ്ങൾ പൂർണ്ണമായും വായിച്ച് മനസിലാക്കിയും, അതത് വിദ്യാഭ്യാസ ഓഫീസുകളിലെ ഉദ്യോഗസ്ഥരോട് ചോദിച്ച് മനസിലാക്കിയും തുടർ നടപടികൾ സ്വീകരിക്കുക.