സംഘടനാ കരുത്തുമായി ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെണെഴ്‌സ് (ഫേസ് ) സംസ്ഥാന പ്രതിനിധി സമ്മേളനം ജൂലൈ 13 ന് കോട്ടയത്ത്
കോട്ടയം :ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ അക്ഷയ സംരംഭകരുടെ ആശയും ആവേശവുമായി മാറിയ സ്വതന്ത്ര സംഘടന ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെനേഴ്‌സ് (ഫേസ് ) സംസ്ഥാന പ്രതിനിധി സമ്മേളനം ജൂലൈ 13 ശനിയാഴ്ച കോട്ടയത്ത് നടക്കും .സംഘടനാ തലത്തിൽ ഇടപെട്ടുകൊണ്ട് സർക്കാരിൽ നിന്നും അക്ഷയ ഡയക്ടറേറ്റിൽ നിന്നും നിരവധി ആവശ്യങ്ങളാണ് ഫേസ് സംരംഭകർക്കായി നേടിയെടുത്തുകൊണ്ടിരിക്കുന്നത് .മാത്രമല്ല അക്ഷയ സംരംഭകർക്കായി സംരംഭകർ തന്നെ ആരംഭിച്ചിരിക്കുന്ന സഹായ പദ്ധതിയായ അക്ഷയ കെയർ ട്രസ്റ്റ് വഴി മരണമടയുന്ന സംരംഭകർക്ക് അഞ്ചു ലക്ഷം രൂപ ധന സഹായം നൽകിവരുന്നു .സംസ്ഥാനതലത്തിൽ നിലവിൽ മരണമടഞ്ഞ എട്ടു അക്ഷയ സംരംഭകരിൽ അഞ്ചു പേർക്ക് സാമ്പത്തിക സഹായം നൽകിക്കഴിഞ്ഞു .ഇലക്ഷന് വെബ്‌കാസ്റ്റിംഗ് ,ആധാർ വെരിഫൈയെർ നിയമനം ,അക്ഷയയിൽ നിന്നുള്ള ഫണ്ട് വിതരണം ,വ്യാജ ഓൺലൈൻ സേവനകേന്ദ്രങ്ങൾക്കെതിരെയുള്ള നിയമപോരാട്ടങ്ങൾ ,സംരംഭകർക്കായി പ്രത്യേക ട്രെയിനിങ് ഗ്രൂപ്പ് -പരിശീലന പരിപാടികൾ ,ബോധവൽക്കരണ പരിപാടികൾ എന്നിവയൊക്കെ ഫേസിന്റെ നേത്രത്വത്തിൽ നടത്തിവരുന്നു .സംരംഭകർക്കായി നിരവധി വരുമാനദായക പദ്ധതികളും ഫേസ് നടത്തി വരുന്നുണ്ട് .അക്ഷയ സേവന നിരക്കുകൾ വർധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2023 സെപ്റ്റംബർ 30 നു ഫേസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും അക്ഷയ സംരംഭകരുടെ കൂട്ടായ്മയിലെ വേറിട്ട ശക്തിയായിരുന്നു .കോട്ടയത്ത് നടക്കുന്ന സംസ്ഥാനതല പ്രതിനിധി സമ്മേളനത്തിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള അക്ഷയ സംരംഭക പ്രതിനിധികൾ പങ്കെടുക്കും .