അക്ഷയ ന്യൂസ് കേരള, എ.പി.ജെ അബ്ദുൾ കലാം സംസ്ഥാനതല ലേഖന മത്സരം :  ബാലപ്രഭ 2024 പുരസ്ക്കാരം

ബാലപ്രഭ 2024 പുരസ്ക്കാരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു

Jul 10, 2024
അക്ഷയ ന്യൂസ് കേരള, എ.പി.ജെ അബ്ദുൾ കലാം സംസ്ഥാനതല ലേഖന മത്സരം  :  ബാലപ്രഭ 2024 പുരസ്ക്കാരം
ബാലപ്രഭ 2024 പുരസ്ക്കാരം
വിദ്യാർത്ഥികളിലെ സർഗ്ഗവാസനകളെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി 2024 സ്വാതന്ത്ര്യ ദിഘോഷത്തോടനുബന്ധിച്ച്  ഇന്ന് ഓൺലൈൻ വർത്താ മാധ്യമ  രംഗത്ത്  ജനപക്ഷത്ത് നിൽക്കുന്ന അക്ഷയ ന്യൂസ് കേരള  മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിൻ്റെ പേരിൽ ബാലപ്രഭ 2024 എന്ന പേരിൽ സംസ്ഥാനടിസ്ഥാനത്തിൽ 8 മുതൽ 10  ക്ലാസ്സ് വരെയുള്ള ഹൈസ്കൂൾ വിദ്യാർത്ഥി കൾക്കായി അഖില കേരള ലേഖന മത്സരം സംഘടിപ്പിക്കുന്നു. ലേഖന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന വിദ്യാർത്ഥികൾക്ക് ബാലപ്രഭ പുരസ്ക്കാരമായി 10000, 5000, 2000  എന്നിങ്ങനെ  ക്യാഷ് അവാർഡും നൽകുന്നു. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ ലഭിച്ച വിദ്യാർത്ഥികൾ പഠിച്ച സ്ക്കൂളിന് രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം ബാല പ്രഭ  സ്മരണിക നൽകുന്നതാണ്.
 
നിബന്ധനകൾ
1   മത്സരാർത്ഥി ഹൈസ്കൂൾ വിദ്യാർത്ഥി ആയിരിക്കണം.
2   പഠിക്കുന്ന സ്കൂളിൽ നിന്നും പ്രധാന അധ്യാപകൻ അധികാരപ്പെടുത്തിയ എഴുത്. ജനന സർട്ടിഫിക്കറ്റ്, വാട്സ്ആപ്പ് നമ്പർ എന്നിവ 9447640216 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യേണ്ടതാണ്.
3   ഇങ്ങനെ ലഭിക്കുന്ന മത്സരാർത്ഥികളെ ബാലപ്രഭ 2024 എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയും, നിർദ്ദേശങ്ങളും മറ്റും ആ ഗ്രൂപ്പിലൂടെ നൽകുന്നതാണ്. 
4   ബാലപ്രഭ 2024 എൻട്രി സ്വീകരിക്കുന്ന അവസാന തിയതി 25.07.2024
5   ബാലപ്രഭ 2024  ഓൺലൈൻ ലേഖന മൽസരം നടത്തുന്ന  തിയതി 01.08.2024. അന്നേ ദിവസം വാട്സ്ആപ്പ് ഗ്രൂപ്പിൽ വിഷയം നൽകുന്നതായിരിക്കും.
6   ബാലപ്രഭ 2024 മൽസര ഫലം പ്രസിദ്ധ പ്പെടുത്തുന്ന തിയതി 15.08.2024
7   ബാലപ്രഭ 2024 സമ്മാനങ്ങൾ വിതരണം നടത്തുന്ന തിയതി 30.08.2024 നുള്ളിൽ.
8   ഒരു വിദ്യാലയത്തിൽ നിന്ന് നാല് മൽസരാർത്ഥികൾക്ക് മാത്രമേ മൽസരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.
9   വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
10  വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക  85477 33220
 
അക്ഷയ ന്യൂസ് കേരള, ബാലപ്രഭ പുരസ്ക്കാര കമ്മറ്റി