ഏപ്രിൽ 22- ലോക ഭൗമ ദിനം
ബോധവത്കരണത്തിനൊപ്പം ഭൂമിയെ സംരക്ഷിക്കാന്‍ ഊര്‍ജ്ജം നല്‍കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം
ജനസംഖ്യയിലെ വർധനവും, കാലാവസ്ഥാ വ്യതിയാനവും, ആഗോളതാപനവും മറ്റ് പ്രകൃതിദുരന്തങ്ങളും കാരണം അപകടമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കാലാവസ്ഥ വ്യതിയാനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഭൂമിയുടെ സ്വാഭാവികമായ ഘടന നിലനിർത്തേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഭാവിതലമുറയ്ക്കായി ഭൂമിയിലെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് എല്ലാ വർഷവും ഏപ്രിൽ 22-ന് ഭൗമദിനം ആചരിക്കുന്നത്. ബോധവത്കരണത്തിനൊപ്പം ഭൂമിയെ സംരക്ഷിക്കാന്‍ ഊര്‍ജ്ജം നല്‍കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. 2023-ലെ ഭൗമദിനത്തിന്റെ പ്രമേയം 'നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക’ (Invest in our planet) എന്നായിരുന്നു.പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക്' എന്നതാണ് ഈ വര്‍ഷത്തെ ഭൗമദിന പ്രമേയം. പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും 2024 അവസാനത്തോടെ അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ചരിത്രപരമായ യു.എൻ പ്ലാസ്റ്റിക് കൺവെൻഷൻ കൂടി ലക്ഷ്യം വെച്ചാണ് ഇങ്ങനെയൊരു പ്രമേയം തിരഞ്ഞെടുത്തത്. എണ്ണച്ചോർച്ചകൾ, മലിനീകരണമുണ്ടാക്കുന്ന ഫാക്ടറികൾ, വൈദ്യുത നിലയങ്ങൾ, അസംസ്‌കൃത മലിനജലം, വിഷ മാലിന്യങ്ങൾ, കീടനാശിനികൾ, വന്യജീവികളുടെ വംശനാശം, എന്നിവക്കെതിരെ പോരാടാനും ഈ ഭൗമദിനം ആഹ്വാനം ചെയ്യുന്നു.