കാഞ്ഞിരപ്പള്ളി അമലയുടെ "ശാന്തം" നാടകം മൂന്ന് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി

DRAMA

കാഞ്ഞിരപ്പള്ളി അമലയുടെ "ശാന്തം"  നാടകം  മൂന്ന് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി
കാഞ്ഞിരപ്പള്ളി : കേരള സർക്കാരിന്റെ നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കാഞ്ഞിരപ്പള്ളി അമലയുടെ " ശാന്തം " നാടകത്തിന് മൂന്ന് സംസ്ഥാന അവാർഡുകൾ ലഭിച്ചു. മികച്ച സംവിധായകൻ ( രാജേഷ് ഇരുളം), മികച്ച നടൻ ( ഗിരീഷ് രവി), മികച്ച രണ്ടാമത്തെ രചന( ഹേമന്ത് കുമാർ ) എന്നിവയ്ക്കാണ് അവാർഡുകൾ ലഭിച്ചത്.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ബുക്കിങ്ങുകൾ ലഭിച്ച് കേരളത്തിൽ ചരിത്രം കുറിച്ച നാടകമാണ് കാഞ്ഞിരപ്പള്ളി അമലയുടെ 37 മത് നാടകമായ " ശാന്തം ". നിർമ്മാണ നിർവഹണം : ഫാ. ജോസഫ് കൊച്ചുവീട്ടിൽ. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ 200 ൽ അധികം സ്റ്റേജുകളിൽ ഈ നാടകം അവതരിപ്പിച്ചു കഴിഞ്ഞു. അടുത്ത സീസണിലേക്ക് 60 വേദികളിലധികം ഇതിനോടകം ബുക്ക് ചെയ്തിട്ടുണ്ട്. നാടക അന്വേഷണങ്ങൾക്ക് 9447564084 .

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.