സ്മൈൽ പദ്ധതി: താല്‍പ്പര്യപത്രം ക്ഷണിച്ചു  

Jan 21, 2026
സ്മൈൽ പദ്ധതി: താല്‍പ്പര്യപത്രം ക്ഷണിച്ചു  

സ്മൈൽ പദ്ധതി (സപ്പോർട്ട് ഫോർ മാർജിനലൈസ്ഡ് ഇന്റിവിജ്വൽസ് ഫോർ ലൈവിലിഹുഡ് ആൻഡ് എന്റർപ്രൈസ്) പ്രകാരം ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളുടെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ടു കൊണ്ട് ജില്ലാ ഭരണകൂടം സ്‌മൈല്‍ ഉപപദ്ധതി നടപ്പിലാക്കുന്നതിനായി താല്‍പ്പര്യ പത്രം ക്ഷണിച്ചു. നീതി ആയോഗ് എന്‍.ജി.ഒ - ദര്‍പ്പണ്‍ യുണീക് ഐഡിയും, പുനരധിവാസം / ഷെല്‍ട്ടര്‍ ഹോം നടത്തിപ്പ് / നിരാലംബരുടെയും ഭിക്ഷാടകരുടെയും ക്ഷേമം എന്നിവയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും, പുനരധിവാസത്തിന് അനുയോജ്യമായ സ്വന്തമായതോ ലീസ് ചെയ്തതോ ആയ അടിസ്ഥാന സൗകര്യങ്ങളും മതിയായ പരിശീലനം നേടിയ ജീവനക്കാരും പ്രവര്‍ത്തന ശേഷിയുമുള്ള സംഘടനകൾക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ള സംഘടനകള്‍ ആവശ്യമായ അനുബന്ധ രേഖകളോടുകൂടിയ വിശദമായ താത്പര്യപത്രം സീല്‍ഡ് കവര്‍ ആയി നോഡല്‍ ഓഫീസര്‍, സബ് കളക്ടര്‍, ആലപ്പുഴ, ആര്‍.ഡി.ഒ, ആലപ്പുഴ പി.ഒ. ഇമെയില്‍: [email protected] എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം: ഫോണ്‍: 9447495002 അവസാന തീയതി ജനുവരി 30.