ശ്രീനാരായണഗുരു പ്രതിമ അനാച്ഛാദനം 19 ന് : സംഘാടക സമിതി രൂപീകരിച്ചു

Jan 16, 2026
ശ്രീനാരായണഗുരു പ്രതിമ അനാച്ഛാദനം 19 ന് : സംഘാടക സമിതി രൂപീകരിച്ചു

കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ഗുരുവിന്റെ വെങ്കല പ്രതിമ അനാച്ഛാദനം 19 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ജില്ലയിലെ മന്ത്രിമാർ, ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി എം മുകേഷ് എം എൽ എ ചെയർമാനായും സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു. സമുച്ചയം സെമിനാർ ഹാളിൽ നടന്ന രൂപീകരണ യോഗത്തിൽ കെ എസ് എഫ് ഡി സി ചെയർമാൻ ഡോ. കെ മധു , ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, ശ്രീനാരായണ അന്തർദേശീയപഠന കേന്ദ്രം ഡയറക്ടർ പ്രൊഫ. ശിശുപാലൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ ഷൈൻ ദേവ്, സാംസ്കാരിക ഡെപ്യൂട്ടി ഡയറക്ടർ മഞ്ജു എം കുമാർ തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് ശില്പം നിർമ്മിച്ചിരിക്കുന്നത്.