കുടുംബ കോടതി അഡിഷണല്‍ കൗണ്‍സലര്‍മാരുടെ പാനല്‍

Jan 6, 2026
കുടുംബ കോടതി അഡിഷണല്‍ കൗണ്‍സലര്‍മാരുടെ പാനല്‍

കുടുംബ കോടതിയിലെ കേസുകളില്‍ കൗണ്‍സിലിംഗ് നടത്തുന്നതിന് ദിവസവേതന അടിസ്ഥാനത്തില്‍ ഫാമിലി കൗണ്‍സലര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന് അഡിഷണല്‍ കൗണ്‍സലര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. പാനലില്‍ ഉള്‍പ്പെടുത്തുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യത: സോഷ്യല്‍ വര്‍ക്കിലോ സൈക്കോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദം, ഫാമിലി കൗണ്‍സിലിങ്ങില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അപേക്ഷകര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജഡ്ജ്, ഫാമിലി കോടതി, ആലപ്പുഴ - 688001 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 12.