വിജയ് നയിച്ച റാലിയിൽ വൻ ദുരന്തം; 31 മരണം

ചെന്നൈ: വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 31 പേർ മരിച്ചതായി റിപ്പോർട്ട്. മൂന്ന് കുട്ടികളും പത്ത് സ്ത്രീകളും ഉൾപ്പെടെയാണ് മരിച്ചത്.
കരൂരിൽ നടന്ന റാലിക്കിടെയാണ് അപകടം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ കുഴഞ്ഞുവീണുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തളർന്നു വീണവരിൽ നിരവധി കുട്ടികളും ഉണ്ടെന്നാണ് വിവരം.
നിരവധി പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.
അപകടത്തെ തുടർന്നു ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാരും എഡിജിപിയും സ്ഥലത്തേയ്ക്ക് തിരിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിലും ഞായറാഴ്ച സ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം തിക്കും തിരക്കും അനുഭവപ്പെട്ടതോടെ വിജയ് പ്രസംഗം പൂർത്തിയാക്കാതെ മടങ്ങിയിരുന്നു.