അടുക്കളകൾ നവീകരിക്കുന്നതിനായി 75000 രൂപ ഫ്രീ... വരുന്നൂ.....സംസ്ഥാന സർക്കാരിന്റെ 'ഈസി കിച്ചൻ ' പദ്ധതി...

ഈസി കിച്ചൻ എന്ന സംസ്ഥാന സർക്കാരിന്റെ ഈ പദ്ധതിയിലേക്ക് എ പി എൽ ബി പി എൽ വ്യത്യാസമില്ലാതെ വരുമാന പരിധി രണ്ട് ലക്ഷത്തിൽ താഴെയുള്ളവർക്കെല്ലാം അപേക്ഷ സമർപ്പിക്കാവുന്നതാണ്. 75000 രൂപ തികച്ചും സൗജന്യമായാണ് സർക്കാർ നൽകുന്നത്.

Feb 24, 2025
അടുക്കളകൾ നവീകരിക്കുന്നതിനായി 75000 രൂപ ഫ്രീ... വരുന്നൂ.....സംസ്ഥാന സർക്കാരിന്റെ  'ഈസി കിച്ചൻ ' പദ്ധതി...

നമ്മുടെ അടുക്കളകൾ നവീകരിക്കുന്നതിനായി സർക്കാർ സാമ്പത്തിക സഹായം നൽകുന്നു. ഈസി കിച്ചൻ എന്ന സംസ്ഥാന സർക്കാരിന്റെ ഈ പദ്ധതിയിലേക്ക് എ പി എൽ   ബി പി എൽ വ്യത്യാസമില്ലാതെ വരുമാന പരിധി രണ്ട് ലക്ഷത്തിൽ താഴെയുള്ളവർക്കെല്ലാം അപേക്ഷ സമർപ്പിക്കാവുന്നതാണ്. 75000 രൂപ തികച്ചും സൗജന്യമായാണ് സർക്കാർ നൽകുന്നത്.സംവരണ വിഭാഗങ്ങൾക്ക് വരുമാന പരിധി ബാധകമല്ല. പഞ്ചായത്ത്‌, മുൻസിപ്പാലിറ്റി, കോർപറേഷൻ വ്യത്യാസമില്ലാതെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2025 ലെ ജനകീയആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുന്നത്.

നമ്മുടെ അടുക്കളകൾ ടൈൽ പാകുന്നതിനും ഇലക്ട്രിക്, പ്ലമ്പിങ് തുടങ്ങി വർക്ക്‌കൾ ചെയ്യുന്നതിനായുള്ള സഹായമായിട്ടായിട്ടായിരിക്കും സഹായധനം നൽകുന്നത്. പദ്ധതിയുമായുള്ള കൂടുതൽ വിശതാംശങ്ങൾ പദ്ധതി പ്രഖ്യപിക്കുന്നത്തോടെ അറിയാൻ സാധിക്കുന്നതാണ്.

Prajeesh N K MADAPPALLY