കാസർഗോഡ് വാഹനാപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണ അന്ത്യം
കാസർഗോഡ് ഐങ്ങോത്ത് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണ അന്ത്യം. നീലേശ്വരം കണിച്ചിറയിലെ കല്ലായി ലത്തീഫിൻ്റെ കുടുംബം സഞ്ചരിച്ച കാറ് കെ എസ് ആർ ടി സി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ലത്തീഫിൻ്റെ മക്കളായ ലഹക്ക് സൈനബ (12),സൈനുൾ റുമാൻ (6), എന്നിവരാണ് മരിച്ചത് .ഗുരുതരമായി പരിക്കേറ്റ ലത്തീഫിൻ്റെ ഭാര്യ സുഹറാബി (40) മകളായ ഫായിസ് അബുബക്കർ (20),ഷെറിൻ (22), മിസബ് (3) എന്നിവരെ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ സൂര്യ, അനിൽ ഹരിദാസ് എന്നിവരെ കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.