പഴയ വസ്തുക്കൾ ലേലം ചെയ്യുന്നു
കേന്ദ്രസർക്കാർ സ്ഥാപനമായ കോഴിക്കോട് വെസ്റ്റ്ഹില്ലിലെ കവുങ്ങ്, സുഗന്ധവ്യഞ്ജന വികസന ഡയറക്ടറേറ്റ് ഓഫീസിലെ പഴയ വസ്തുക്കൾ പരസ്യ ലേലം നടത്തുന്നതിനായി മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ലാപ്ടോപ്പ്, പ്രിന്റർ, കമ്പ്യൂട്ടർ, സ്പ്ലിറ്റ് എസി, ഫാക്സ് മെഷീൻ, ഫോട്ടോ കോപ്പിയർ, ഡിജിറ്റൽ കോപ്പിയർ, എയർകണ്ടീഷണർ, സ്റ്റീൽ ചെയർ, വുഡൻ ചെയർ, കമ്പ്യൂട്ടർ ചെയർ, ഇരുമ്പ് സോഫ, ക്ലോക്ക്, സൈക്കിൾ, ഫാനുകൾ ഉൾപ്പെടെയുള്ള വസ്തുക്കളാണ് ലേലം ചെയ്യുന്നത്. ടെണ്ടറുകൾ ദി ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് അരക്കനട്ട് ആൻഡ് സ്‌പൈസ്സ് ഡെവലപ്മെൻറ്, വെസ്റ്റ്ഹിൽ കോഴിക്കോട് 5 എന്ന വിലാസത്തിൽ ഒക്ടോബർ 28ന് വൈകിട്ട് മൂന്നു മണിക്ക് മുമ്പ് ലഭിക്കണം. ഒക്ടോബർ 29ന് വൈകീട്ട് 3 30ന് ടെണ്ടറുകൾ തുറക്കും. വസ്തുക്കൾ പരിശോധിക്കാനായി ഒക്ടോബർ 25 ന് മുമ്പുള്ള പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയങ്ങളിൽ വരാവുന്നതാണ്. ഫോൺ: 0495-2369877.