ഭാഷാധ്യാപക കോഴ്‌സുകള്‍ B.Edന് തുല്യമല്ല;പ്രഥമാധ്യാപക സ്ഥാനക്കയറ്റത്തിന് അര്‍ഹതയില്ലെന്നു വ്യക്തമാക്കി സര്‍ക്കാര്‍
അറബിക്, ഉറുദു, ഹിന്ദി വിഷയങ്ങള്‍ പഠിപ്പിക്കുന്ന ഒരുവിഭാഗം അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റത്തിന് അര്‍ഹതയില്ലെന്നു വ്യക്തമാക്കി സര്‍ക്കാര്‍.
മലപ്പുറം: അറബിക്, ഉറുദു, ഹിന്ദി വിഷയങ്ങള്‍ പഠിപ്പിക്കുന്ന ഒരുവിഭാഗം അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റത്തിന് അര്‍ഹതയില്ലെന്നു വ്യക്തമാക്കി സര്‍ക്കാര്‍. പരീക്ഷാകമ്മിഷണര്‍ നടത്തുന്ന എല്‍.ടി.ടി.സി., ഡി.എല്‍.എഡ്. അറബിക്, ഉറുദു, ഹിന്ദി കോഴ്സുകള്‍ ജയിച്ച് ഭാഷാധ്യപകരായി തുടരുന്നവര്‍ക്ക് പ്രഥമാധ്യാപക സ്ഥാനക്കയറ്റത്തിന് അര്‍ഹതയില്ലെന്നു വ്യക്തമാക്കിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍.കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന ബി.എഡിന് പകരമല്ല ഈ ഭാഷാധ്യപക കോഴ്‌സുകളെന്നും സ്ഥാനക്കയറ്റത്തിന് ഈ കോഴ്സുകള്‍ അര്‍ഹമല്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.