ഡി.ടി.പി ഓപ്പറേറ്റർ നിയമനം

Oct 13, 2024
ഡി.ടി.പി ഓപ്പറേറ്റർ നിയമനം

എറണാകുളം ജനറൽ ആശുപത്രിയിൽ* ഓങ്കോളജി വിഭാഗത്തിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ബന്ധപ്പെട്ട* പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഒക്ടോബർ 22ന് രാവിലെ 11.30ന് വാക് ഇൻ ഇന്റർവ്യു നടത്തും. താത്പര്യമുള്ളവർ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ 0484 2386000 എന്ന നമ്പറിൽ ബന്ധപ്പെടണം*