കേരള വനിതാ കമ്മീഷന്റെ പട്ടിക വര്‍ഗ മേഖലാ ക്യാമ്പ് 9, 10 തീയതികളില്‍ വിതുരയില്‍

Sep 7, 2024
കേരള വനിതാ കമ്മീഷന്റെ പട്ടിക വര്‍ഗ മേഖലാ ക്യാമ്പ് 9, 10 തീയതികളില്‍ വിതുരയില്‍

        കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന പട്ടിക വര്‍ഗ മേഖലാ ക്യാമ്പ് സെപ്തംബര്‍ 9, 10 തീയതികളില്‍ തിരുവനന്തപുരം വിതുര പൊടിയക്കാലയില്‍ നടക്കും. പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും വെല്ലുവിളികളും നേരിട്ടറിയുകയാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. സെപ്തംബര്‍ 9-ന് രാവിലെ 8.30 മുതല്‍ പൊടിയക്കാല മേഖലയിലെ പട്ടിക വര്‍ഗ കുടുംബങ്ങളില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തും. കിടപ്പുരോഗികള്‍, ഭിന്നശേഷിക്കാര്‍, ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകള്‍ എന്നിവരുടെ ഭവനങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്. തുടര്‍ന്ന് രാവിലെ 11 ന് പൊടിയക്കാല സാംസ്‌കാരിക നിലയത്തില്‍ നടക്കുന്ന ഏകോപനയോഗം വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ വി. ആനന്ദ് അധ്യക്ഷയായിരിക്കും. വനിതാ കമ്മീഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐ.പി.എസ്, പ്രൊജക്ട് ഓഫീസര്‍ എന്‍. ദിവ്യ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകള്‍ക്ക് റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന നേതൃത്വം നല്‍കും. പട്ടിക വര്‍ഗ വിഭാഗവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. സെപ്തംബര്‍ 10 ന് പൊടിയക്കാല സാംസ്‌കാരിക നിലയത്തില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ വി. ആനന്ദ് അധ്യക്ഷയായിരിക്കും. വനിതാ കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐ.പി.എസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എസ്. സന്ധ്യ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നീതു രാജീവ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേമല വിജയന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ: വി.എസ്. ബാബുരാജ്, ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. നസീര്‍, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ഹരികുമാര്‍, ഊരുമൂപ്പന്‍ ശ്രീകുമാര്‍, വനിതാ കമ്മിഷന്‍ പ്രൊജക്ട് ഓഫീസര്‍ എന്‍. ദിവ്യ, എസ്.ടി. പ്രൊമോട്ടര്‍ ശ്രുതിമോള്‍ തുടങ്ങിയവര്‍ സംസാരിക്കും. പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തെക്കുറിച്ച് പേരൂര്‍ക്കട കേരള ലോ അക്കാദമി ലോ കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അഡ്വ: പി.എം. ബിനുവും പട്ടിക വര്‍ഗ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് കട്ടേല മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് ഷിനു സുകുമാരനും ക്ലാസ് എടുക്കും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകള്‍ക്ക് റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന നേതൃത്വം നല്‍കി വാര്‍ധക്യത്തില്‍ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുടെ എണ്ണം കൂടി വരുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. സംരക്ഷിക്കാമെന്ന് ഉറപ്പുനല്‍കി മാതാപിതാക്കളുടെ പണവും സ്വത്തും കരസ്ഥമാക്കിയശേഷം തിരിഞ്ഞുനോക്കാത്തവരുടെ എണ്ണവും കൂടുന്നു. ഇതില്‍ പെണ്‍ മക്കളുമുണ്ടെന്നതാണ് അത്ഭുതപ്പെടുത്തുന്നതെന്നും അഡ്വ: പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ രണ്ട് ദിവസമായി നടന്നുവന്ന ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ. മാതാപിതാക്കളെ സംരക്ഷിക്കുകെയന്നത് നിയമത്തിനപ്പുറം മക്കളുടെ കടമയാണ്. നാല് പെണ്‍മക്കളുള്ള ഒരമ്മയുടെ കേസ് കുറച്ചുനാളായി കമ്മീഷന് മുന്നിലുണ്ടായിരുന്നു. ആ അമ്മയുടെ സംരക്ഷണത്തിന് മക്കളാരും തയാറായില്ല. ഭൂമി ഭാഗം വച്ച് വാങ്ങിയശേഷം സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കിക്കൊണ്ട് ആ അമ്മയുടെ കയ്യില്‍നിന്നും പണവും വാങ്ങി. എന്നിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി. കമ്മീഷന്‍ അത് ജാഗ്രതാ സമിതിക്ക് കൈമാറുകയും അവരുടെ ഇടപെടലിലൂടെ നഷ്ടപ്പെട്ട പണം അമ്മയ്ക്ക് തിരിച്ചുവാങ്ങി നല്‍കുകയും ചെയ്തു. കുടുംബത്തില്‍ അസ്വാരസ്യമുണ്ടാക്കുന്നതില്‍ മദ്യത്തിനുള്ള പങ്ക് ചെറുതല്ല. അത്തരത്തിലൊരാളെ കൗണ്‍സിലിംഗിലൂടെ ഡി-അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്ക്ക് വിധേയനാകുന്നതിന് സമ്മതിപ്പിക്കാനും ഇത്തവണ സാധിച്ചു. തൊഴിലിടത്തെ പീഡനങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൂടുതലായി വരുന്നുണ്ട്. ഇവ തുറന്നു പറയാന്‍ കുടുതല്‍ സ്ത്രീകള്‍ മുന്നോട്ടു വരുന്നുവെന്നത് സന്തോഷകരമാണ്. ഭാര്യാ-ഭര്‍തൃ ബന്ധത്തിലെ വിള്ളലുകള്‍, അയല്‍പക്ക തര്‍ക്കം, വഴി പ്രശ്നം, വസ്തു തര്‍ക്കം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും കമ്മീഷന്റെ മുന്നില്‍ എത്തുന്നുണ്ട്. ജാഗ്രതാ സമിതികള്‍ മുഖേനെയും ജില്ലാ നിയമ സഹായ അതോറിറ്റികളുടെയും സഹകരണത്തോടെ കൂടുതല്‍ കേസുകള്‍ പരിഹരിക്കാന്‍ കഴിയുന്നുണ്ടെന്നും അഡ്വ: പി. സതീദേവി പറഞ്ഞു. രണ്ട് ദിവസമായി നടന്ന അദാലത്തില്‍ 350 പരാതികളാണ് പരിഗണനയ്ക്ക് വന്നത്. ഇതില്‍ 60 പരാതികള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞു. 18 എണ്ണത്തില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. നാല് പരാതികള്‍ കൗണ്‍സിലിംഗിന് അയച്ചു. ഇന്നലെ (07) 150 പരാതികള്‍ പരിഗണിച്ചപ്പോള്‍ 20 എണ്ണം പരിഹരിച്ചു. ഒന്‍പത് എണ്ണത്തില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. ഒരെണ്ണം കൗണ്‍സിലിംഗിന് അയച്ചു. വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി, കമ്മീഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐപിഎസ്, സിഐ ജോസ് കുര്യന്‍, എസ്‌ഐ മിനുമോള്‍, അഭിഭാഷകരായ അഡ്വ: സരിത, അഡ്വ: സോണിയ സ്റ്റീഫന്‍, അഡ്വ: സൗമ്യ, അഡ്വ: എസ് സിന്ധു, അഡ്വ: ഷൈനി റാണി, കൗണ്‍സിലര്‍ ശോഭ എന്നിവര്‍ അദാലത്തില്‍ പരാതികള്‍ കേട്ടു.