നോര്‍ത്തേണ്‍ റെയില്‍വേയില്‍ 4096 അപ്രന്റിസ് ഒഴിവുകള്‍

ഡല്‍ഹി, ഫിറോസ്പുര്‍ എന്നീ ക്ലസ്റ്ററുകള്‍ക്കുകീഴിലെ ഡിവിഷനുകളിലും യൂണിറ്റുകളിലും വര്‍ക്ഷോപ്പുകളിലുമായിരിക്കും പരിശീലനം.

Aug 19, 2024
നോര്‍ത്തേണ്‍ റെയില്‍വേയില്‍ 4096 അപ്രന്റിസ് ഒഴിവുകള്‍
4096-apprentice-vacancy-in-northern-railway

ന്യൂഡല്‍ഹി :ന്യൂഡല്‍ഹി ആസ്ഥാനമായുള്ള നോര്‍ത്തേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 4096 പേരെയാണ് തിരഞ്ഞെടുക്കുക. ലഖ്നൗ, അംബാല, മൊറാദാബാദ്, ഡല്‍ഹി, ഫിറോസ്പുര്‍ എന്നീ ക്ലസ്റ്ററുകള്‍ക്കുകീഴിലെ ഡിവിഷനുകളിലും യൂണിറ്റുകളിലും വര്‍ക്ഷോപ്പുകളിലുമായിരിക്കും പരിശീലനം.

  • ട്രേഡുകള്‍: മെക്കാനിക് ഡീസല്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, കാര്‍പെന്റര്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്, പെയിന്റര്‍, ട്രിമ്മര്‍, മെഷീനിസ്റ്റ്, വെല്‍ഡര്‍, എം.എം.വി., ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ട്രീറ്റര്‍, വെല്‍ഡര്‍ (ജി ആന്‍ഡ് ജി)/ വെല്‍ഡര്‍ സ്ട്രക്ചറല്‍, ടര്‍ണര്‍, മെറ്റീരിയല്‍ ഹാന്‍ഡ്ലിങ് എക്യുപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റര്‍, റെഫ്രിജറേഷന്‍ ആന്‍ഡ് എ.സി., വയര്‍മാന്‍, ബ്ലാക്സ്മിത്ത്, മേസണ്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഹാമര്‍മാന്‍, ക്രെയിന്‍ ഓപ്പറേറ്റര്‍, സ്റ്റെനോഗ്രാഫര്‍, ഫിറ്റര്‍ (ഇലക്ട്രിക്കല്‍), വെല്‍ഡര്‍/ ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്, സ്റ്റെനോ (ഇംഗ്ലീഷ്), കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, മെക്കാനിക് (മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്), സ്റ്റെനോഗ്രാഫര്‍ (ഹിന്ദി), മെഷീന്‍ ഓപ്പറേറ്റര്‍, എം.ഡബ്ല്യു.ഡി., പൈപ് ഫിറ്റര്‍.
  • യോഗ്യത: കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പത്താംക്ലാസ് വിജയം/ തത്തുല്യവും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ.യുമാണ് (എന്‍.സി.വി.ടി./ എസ്.സി.വി.ടി.) യോഗ്യത. 13.08.2024 അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കുക. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
  • പ്രായം: 16.09.2024-ന് 15-24 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത ഇളവുണ്ട്.
  • സ്‌റ്റൈപെന്‍ഡ്: തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചട്ടപ്രകാരമുള്ള സ്‌റ്റൈപെന്‍ഡ് അനുവദിക്കും.
  • അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായി അടയ്ക്കണം.
  • പത്താംക്ലാസ്, ഐ.ടി.ഐ. മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
    അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളും ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവയും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന മാതൃകയില്‍ അപ്ലോഡ്‌ചെയ്യണം. വിശദവിവരങ്ങള്‍ക്ക് www.rrc.nr.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 16.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.