വട്ടവടയിൽ 40 ആടുകളെ കാട്ടുനായ്ക്കൂട്ടം കടിച്ചുകൊന്നു
ചിലന്തിയാർ സ്വദേശി കനകരാജിന്റെ ആടുകളെയാണ് ചൊവ്വാഴ്ച വൈകിട്ടോടെ നായ്ക്കൂട്ടം ആക്രമിച്ചത്

ഇടുക്കി: വട്ടവടയിൽ 40 ആടുകളെ കാട്ടുനായ്ക്കൂട്ടം കടിച്ചുകൊന്നു. ചിലന്തിയാർ സ്വദേശി കനകരാജിന്റെ ആടുകളെയാണ് ചൊവ്വാഴ്ച വൈകിട്ടോടെ നായ്ക്കൂട്ടം ആക്രമിച്ചത്. 26 ആടുകൾക്ക് കടിയേറ്റുവെന്നാണ് വനംവകുപ്പിന്റെ കണക്ക്.കാട്ടുനായ്ക്കൂട്ടം ആക്രമിച്ചപ്പോൾ നാലുഭാഗത്തേക്കും ആടുകൾ ചിതറി ഓടിയെന്നും വെള്ളത്തിലും മറ്റും വീണാണ് നാല്പതോളം ആടുകൾ ചത്തതെന്നും കർഷകൻ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവം വിശദമായി പരിശോധിച്ച ശേഷം നഷ്ടപരിഹാരമടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.