സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു

മലപ്പുറം : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലില്‍ പ്രവർത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനത്തിന്റെ പുതിയ ബാച്ചിന് തുടക്കമായി. ബാച്ചിന്റെ ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ഡോ.എ.ബി. മൊയ്തീൻകുട്ടി നിർവഹിച്ചു. ചടങ്ങില്‍ പരിശീലന കേന്ദ്രം പ്രിൻസിപ്പല്‍ വി.ശരത് ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ഷൈലജ പൂനത്തില്‍, എന്‍. സമീറ എന്നിവര്‍ പ്രസംഗിച്ചു. പി.ടി ഖമറുദ്ധീന്‍ സ്വാഗതവും കെ. അജ്മല്‍ ഫാരിസ് നന്ദിയും പറഞ്ഞു.