മുണ്ടക്കൈയിൽ അപ്രത്യക്ഷമായത് 350 വീടുകൾ
ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലെ 400ഓളം വീടുകളിൽ ഇപ്പോൾ അവശേഷിക്കുന്നത് 50ഓളം വീടുകൾ മാത്രം.
ചൂരൽമല: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലെ 400ഓളം വീടുകളിൽ ഇപ്പോൾ അവശേഷിക്കുന്നത് 50ഓളം വീടുകൾ മാത്രം. ബാക്കിയുള്ള 350ഓളം വീടുകൾ ഉരുൾപൊട്ടലിൽ നഷ്ടമായി. ഇവിടെ താമസിച്ചിരുന്ന പലരുടെയും വിവരങ്ങൾ ലഭ്യമല്ല.മേപ്പാടി പഞ്ചായത്തിലെ രേഖകൾ പ്രകാരം മുണ്ടക്കൈ പ്രദേശത്ത് 400ഓളം വീടുകളുണ്ട്. അവിടെ താമസിക്കുന്നതിൽ ഭൂരിഭാഗവും എസ്റ്റേറ്റ് തൊഴിലാളികളായ സാധാരണക്കാരാണ്. മുണ്ടക്കൈയിൽ നാലു എസ്റ്റേറ്റ് പാടികളുമുണ്ട്. അതിനുള്ളിൽ ഏകദേശം 400 പേർ ഉണ്ടാവുമെന്ന് രക്ഷപ്പെട്ട പ്രദേശവാസികൾ പറയുന്നുത്.