തിരുവനന്തപുരം : 17 ഡിസംബർ 2025
കേന്ദ്ര ധനമന്ത്രാലയം ആരംഭിച്ച "നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം" ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഡെപ്പോസിറ്റ് എജ്യൂക്കേഷൻ ആൻഡ് അവെയർനസ് ഫണ്ട് (DEAF) സംബന്ധിച്ച ജില്ലാ തല ബോധവത്ക്കരണവും സഹായക്യാമ്പും 2025 ഡിസംബർ 19-ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കും. തിരുവനന്തപുരം വൈഡബ്ല്യുസിഎയിൽ നടക്കുന്ന പരിപാടി രാവിലെ 10:30 ന് ജില്ലാ കളക്ടർ ശ്രീമതി അനുകുമാരി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലയിലെ വിവിധ ബാങ്ക് ശാഖകളിലൂടെ ഇതിനുമുമ്പ് നടത്തിയ പ്രചാരണ പരിപാടിയുടെ തുടർച്ചയായിരിക്കും ക്യാമ്പ്.
ക്യാമ്പിന്റെ ഭാഗമായി, ക്ലെയിം ചെയ്യപ്പെടാത്ത ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് ക്ലെയിംസ്, ഡിവിഡൻഡുകൾ, പെൻഷൻ, മ്യൂച്വൽ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട തുകകൾ തിരികെ ലഭിക്കുന്നതിനായി ഡിജിറ്റൽ ഹെൽപ് ഡെസ്കുകളും സഹായ കൗണ്ടറുകളും ഒരുക്കും. കെ.വൈ.സി. അപ്ഡേറ്റ്, ക്ലെയിം ഫോം പൂരിപ്പിക്കൽ, രേഖ പരിശോധന എന്നിവയ്ക്കും സഹായം ലഭ്യമാണ്.
ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കേരള ഗ്രാമിൺ ബാങ്ക്, കേരള ബാങ്ക് , തുടങ്ങിയ എല്ലാ ബാങ്കുകളും PFRDA, IRDA, SEBI, IEPFA എൽ.ഐ.സി. എന്നീ സ്ഥാപനങ്ങളും ഈ പരിപാടിയിൽ സജീവ പങ്കാളികളാണ്.