പശ്ചിമഘട്ട പരിസ്ഥിതി ലോലമേഖല; കരടിൽ വില്ലേജുകളെ ഒഴിവാക്കാത്തതിൽ പ്രതിഷേധം
ഇ.എസ്.എ പട്ടികയിൽ കേരളത്തിൽ ആകെയുള്ള 131 വില്ലേജുകളിൽ 51 എണ്ണവും ഇടുക്കിയിലാണ്
തൊടുപുഴ: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അഞ്ചാം കരട് പ്രസിദ്ധീകരിച്ചപ്പോൾ ഇടുക്കിയിലെ 23 വില്ലേജുകളെ ഇ.എസ്.എയിൽ (പശ്ചിമ ഘട്ട പരിസ്ഥിതി ലോലമേഖല) നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെടാത്തതിൽ വ്യാപക പ്രതിഷേധം.പുതിയ വിജ്ഞാപനത്തിൽ ഇടുക്കിയിൽ ആകെ 51 വില്ലേജുകൾ പരിസ്ഥിതി ലോലമാണ്. മുൻ കരട് വിജ്ഞാപനങ്ങളിൽ 47 വില്ലേജുകളായിരുന്നു ഇ.എ.എസ്.എയായി ഉണ്ടായിരുന്നത്.പിന്നീട് വില്ലേജുകളുടെ വിഭജനമുണ്ടായി. അതിനാലാണ് പുതിയ കരട് ഇ.എസ്.എയിൽ വില്ലേജുകളുടെ എണ്ണം 51ആയി ഉയർന്നത്. കേരളത്തിൽ ആകെ ഇ.എസ്.എ പട്ടികയിലുള്ളത് 131 വില്ലേജുകളാണ്.ഇ.എസ്.ഐയുടെ ഭൂപരിധി കുറക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും കരട് വിജ്ഞാപനം അതേപടി പുതുക്കുക മാത്രമാണ് ഉണ്ടായതെന്നും ആക്ഷേപമുണ്ട്. മുൻ വിജ്ഞാപനങ്ങളിൽ നിന്ന് മാറ്റങ്ങളൊന്നും പുതിയ വിജ്ഞാപനത്തിലില്ല.ദേവികുളം താലൂക്കിലെ ആനവിരട്ടി, കുഞ്ചിത്തണ്ണി, വെള്ളത്തൂവൽ, പീരുമേട്ടിലെ കൊക്കയാർ, പീരുമേട്, തൊടുപുഴയിലെ അറക്കുളം, ഉടുമ്പൻചോല താലൂക്കിലെ അണക്കര, ആനവിലാസം, ചതുരംഗപ്പാറ, ചക്കുപള്ളം, കൽക്കൂന്തൽ, കാന്തിപ്പാറ, കരുണാപുരം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, ഉടുമ്പൻചോല, വണ്ടൻമേട്, ഇടുക്കിയിലെ കട്ടപ്പന, കൊന്നത്തടി, തങ്കമണി, ഉപ്പുതോടി, വാത്തിക്കുടി വില്ലേജുകൾ ഒഴിവാക്കണം എന്നായിരുന്നു