കേരളത്തിലെ സന്നദ്ധ പ്രവർത്തകർ ഇനി ഒരു കുടക്കീഴിൽ: മുഖ്യമന്ത്രി പിണറായി വിജയൻ മൊബൈൽ ആപ് ഉദ്ഘാടനം ചെയ്തു
 
                                    തിരുവനന്തപുരം : കേരളത്തിലെ സന്നദ്ധ പ്രവർത്തകരെ ഒരു കുടക്കീഴിൽ കൊണ്ടുവരാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി സാമൂഹ്യ സന്നദ്ധസേന ഡയറക്ടറേറ്റിന്റെ സന്നദ്ധസേന ആപ്ലിക്കേഷൻ സജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയൻ മൊബൈൽ ആപ് ഉദ്ഘാടനം ചെയ്തു. സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാനും പരിപാടികളുടെയും പരിശീലനങ്ങളുടെയും വിവരങ്ങൾ കൃത്യമായി അറിയാനും ദുരന്തസാഹചര്യങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ആപ് സഹായിക്കും.
ദുരന്തസാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ്, രക്തദാനം, പാലിയേറ്റീവ് പരിചരണം എന്നിവയിലൂടെ സന്നദ്ധസേന ഡയറക്ടറേറ്റിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അതിലൂടെ സോഷ്യൽ ക്രെഡിറ്റ് പോയിന്റുകൾ നേടാനും കഴിയും. മൊബൈൽ ആപ് വരുന്നതോടെ വളന്റിയർമാരുടെ പ്രവർത്തനങ്ങൾക്ക് സോഷ്യൽ ക്രെഡിറ്റ് സംവിധാനത്തിലൂടെ അംഗീകാരം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ആപ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്: https://play.google.com/store/apps/details?id=com.wb.sannadhasena                        
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            