തൊഴിലധിഷ്ഠിത പരിശീലനം: അപേക്ഷ ക്ഷണിച്ചു
പൈത്തൺ പ്രോഗ്രാമിങ്,അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15
തിരുവനന്തപുരം : കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ കുറഞ്ഞ നിരക്കിൽ എൻ.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ബാച്ചിൽ 25 പേർക്കാണ് പ്രവേശനം. പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിങ്ങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15, വിശദവിവരങ്ങൾക്ക് ഫോൺ: 9496015002, 9496015051.


