വികസിത് ഭാരത് യുവ നേതൃ സംവാദം: രജിസ്ട്രേഷൻ ഡിസംബർ 10 വരെ നീട്ടി
വിശദാംശങ്ങൾ http://mybharat.gov.in എന്ന പോർട്ടലിലോ നെഹ്റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്കീം ഓഫീസുകളിലോ ലഭ്യമാണ്.
 
                                    
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ദേശീയ  യുവജനോത്സവത്തിന്റെ ഭാഗമായുള്ള വികസിത് ഭാരത് 
യുവ നേതൃസംവാദത്തിലേക്ക് 2024 ഡിസംബർ 10 വരെ അപേക്ഷിക്കാം. വികസിത ഭാരതത്തിനായുള്ള ആശയങ്ങൾ പ്രധാനമന്ത്രിക്ക് മുൻപാകെ അവതരിപ്പിക്കാൻ യുവജനങ്ങൾക്ക് അവസരം നൽകുന്നതാണ് വികസിത് ഭാരത് യുവ നേതൃ സംവാദം. 
ദേശീയ യുവജനോത്സവത്തിൻ്റെ ഭാഗമായി നടത്തുന്ന പരിപാടിയിൽ മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കുന്ന യുവജനങ്ങളുമായി ജനുവരി 11, 12 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത മണ്ഡപത്തിൽ പ്രധാനമന്ത്രി വികസന സങ്കല്പങ്ങൾ ചർച്ച ചെയ്യും. മേരാ യുവ ഭാരത് പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന ക്വിസ് പരിപാടിയിലൂടെ മത്സരത്തിൻ്റെ ഒന്നാംഘട്ടം തുടങ്ങും. ഇതിൽ വിജയികളാകുന്നവർക്ക് നടത്തുന്ന ബ്ലോഗ്, ഉപന്യാസ മത്സരങ്ങൾക്ക് ശേഷം യുവ നേതൃ സംവാദത്തിലെ സംസ്ഥാന തല വിജയികളെ കണ്ടെത്തും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് യഥാക്രമം ഒരു ലക്ഷം, 75,000 രൂപ, 50,000 രൂപ എന്നിങ്ങനെ സമ്മാനത്തുകയും സർട്ടിഫിക്കറ്റും ലഭിക്കും. 300 പേർക്ക് പ്രോൽസാഹന സമ്മാനങ്ങളുമുണ്ട്. മത്സരങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ http://mybharat.gov.in എന്ന പോർട്ടലിലോ നെഹ്റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്കീം ഓഫീസുകളിലോ ലഭ്യമാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            