മെഡിസെപ് തിരുത്തലുകൾക്ക് 10 വരെ അപേക്ഷിക്കാം
തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ സമർപ്പിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

തിരുവനന്തപുരം : മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നു ട്രഷറി ഡയറക്ടർ അറിയിച്ചു. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ സമർപ്പിക്കണമെന്നും അറിയിപ്പിൽ പറയുന്നു.