ദുരന്ത നിവാരണത്തില്‍ ദ്വിവത്സര എം.ബി.എ
2023 ല്‍ ആരംഭിച്ച പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിന്റെ അഡ്മിഷന്‍ ആണ് നടക്കുന്നത്
തിരുവനന്തപുരം : റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ദുരന്തനിവാരണത്തില്‍ ദ്വിവത്സര എം ബി എ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 ല്‍ ആരംഭിച്ച പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിന്റെ അഡ്മിഷന്‍ ആണ് നടക്കുന്നത്. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായത്തോടുകൂടി അമേരിക്കയില്‍ നിന്നുള്ള അധ്യാപകര്‍ എത്തിയാണ് 'പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്ന' ഈ കോഴ്‌സ് നടത്തുന്നത്. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കോഴ്‌സില്‍ എല്ലാ സെമസ്റ്ററിലും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ദേശീയ അന്തര്‍ദേശീയ പഠനയാത്രകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആണവ സുരക്ഷ, രാസ സുരക്ഷ, തീരദേശ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ സവിശേഷ പഠന അവസരങ്ങളും ഒരുക്കുന്നുണ്ട്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2024 ജൂലൈ 8 . കൂടുതല്‍ വിവരങ്ങള്‍ക്ക് https://ildm.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. Email : [email protected] ഫോണ്‍ : 8547610005,8547610006, Whatsaap : 8547610005