ദേശീയ വിരവിമുക്ത ദിനം പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു

എരുമേലി: ദേശീയ വിരവിമുക്ത ദിനപരിപാടിയുടെ ഭാഗമായി എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സൂപ്രണ്ട് ശ്രീകുമാർ സ്വാഗതം ആശംസിച്ചു. വാർഡ് മെംബർ നാസർ പനച്ചി, ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര ആശംസകൾ അറിയിച്ചു. മെഡിക്കൽ ഓഫീസ്സർ Dr. റെക്സൺ പോൾ, ഡോ: സെയ്ഫി എന്നിവർ ക്ലാസ്സ് നയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് ശർമ്മ നന്ദി രേഖപ്പെടുത്തി