കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലും കൊട്ടവഞ്ചി സവാരി കേന്ദ്രത്തിലും ടിക്കറ്റ് നിരക്ക് ഉയർത്തി
ജി.എസ്.ടി. സംവിധാനം വന്നതോടെ വ്യാഴാഴ്ച മുതൽ തന്നെ അടവിയിൽ ടിക്കറ്റ് നിരക്ക് അഞ്ഞൂറിൽ നിന്ന് അറുനൂറായി മാറി. കോന്നി ഇക്കോ ടൂറിസത്തിൽ ചൊവ്വാഴ്ച മുതൽ ടിക്കറ്റ് നിരക്ക് വർധിക്കും.
കോന്നി : സർക്കാർ നിർദേശ പ്രകാരം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ജി.എസ്.ടി.സംവിധാനം വരുന്നതോടെ ടിക്കറ്റ് ഉൾപ്പടെ എല്ലാ ഇടപാടുകൾക്കും ഇരട്ടി വർധനവ്.കേരളത്തിലെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ജി.എസ്.ടി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോന്നിയിലും നടപടിയുണ്ടായത്
ജി.എസ്.ടി. സംവിധാനം വന്നതോടെ വ്യാഴാഴ്ച മുതൽ തന്നെ അടവിയിൽ ടിക്കറ്റ് നിരക്ക് അഞ്ഞൂറിൽ നിന്ന് അറുനൂറായി മാറി. കോന്നി ഇക്കോ ടൂറിസത്തിൽ ചൊവ്വാഴ്ച മുതൽ ടിക്കറ്റ് നിരക്ക് വർധിക്കും. ഇക്കോടൂറിസം കേന്ദ്രത്തിലെ ജി.എസ്.ടി സംവിധാനം സഞ്ചാരികളെയും ഉദ്യോഗസ്ഥരെയും വലയ്ക്കുന്നു.വനവികാസ് ഏജൻസിയുടെ കീഴിൽ ആണ് അടവി ഇക്കോ ടൂറിസം കേന്ദ്രം പ്രവർത്തിക്കുന്നത്. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ 18 ശതമാനം ശതമാനം ജി.എസ്.ടി വർധിപ്പിക്കാൻ ആണ് തീരുമാനം. കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ജി.എസ്.ടി നടപ്പാക്കിയപ്പോൾ കുട്ടവഞ്ചി സവാരിക്ക് ഹ്രസ്വ ദൂര സവാരിക്ക് 500 രൂപ ആയിരുന്നത് 600 രൂപയാക്കി ഉയർത്തി.
പരമാവധി നാലു മുതിർന്നവർക്കും അഞ്ചുവയസിൽ താഴെയുള്ള ഒരു കുട്ടിക്കും കുട്ടവഞ്ചിയിൽ ഈ നിരക്കിൽ സവാരി നടത്താം. മുമ്പ് ഉണ്ടായിരുന്ന ടിക്കറ്റിന്റെ മറുപുറത്ത് സഞ്ചാരികൾക്ക് പാലിക്കേണ്ട നിബന്ധനകൾ ഉണ്ടായിരുന്നുവെങ്കിൽ ഈ ടിക്കറ്റിൽ അത് രേഖപെടുത്തിയിട്ടില്ല. അടുത്തിടെ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ നടന്ന വനവികാസ് ഏജൻസിയുടെ യോഗത്തിലും ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിരുന്നില്ല എന്നും ആക്ഷേപമുണ്ട്.