സംസ്ഥാന സ്കൂൾ കായികമേള ഇന്ന് കൊടിയിറങ്ങും
മത്സരങ്ങൾ അവസാന ഘട്ടത്തിലെത്തുമ്പോൾ ജില്ലകളിൽ 19 സ്വർണമടക്കം 192 പോയിന്‍റുമായി മലപ്പുറം ഒന്നാം സ്ഥാനത്ത് തുടരുന്നു

കൊച്ചി : സംസ്ഥാന സ്കൂൾ കായികമേള ഇന്ന് സമാപിക്കും. സമാപന ചടങ്ങിൽ മുഖ്യമന്ത്രി മുഖ്യാഥിതിയാകും. ഇന്ന് 18 ഫൈനലുകൾ നടക്കും. എറണാകുളം ജില്ലയിലെ കേരള സിലബസ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വൈകിട്ട് നാലിന് സമാപന ചടങ്ങുകൾ ആരംഭിക്കും. മത്സരങ്ങൾ അവസാന ഘട്ടത്തിലെത്തുമ്പോൾ ജില്ലകളിൽ 19 സ്വർണമടക്കം 192 പോയിന്‍റുമായി മലപ്പുറം ഒന്നാം സ്ഥാനത്ത് തുടരുന്നു. 169 പോയിന്‍റോടെ പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്.
കായികമേളയില്‍ ഗെയിംസ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 1213 പോയിന്റ് നേടിയാണ് തിരുവനന്തപുരം കിരീടം ചൂടി. 44 സ്വര്‍ണവും 88 വെള്ളിയും 100 വെങ്കലവുമായാണ് തലസ്ഥാനം ചാമ്പ്യന്മാരായത്. 73 സ്വര്‍ണവും 56 വെള്ളിയും 75 വെങ്കലവുമായി 744 പോയിന്റോടെ തൃശ്ശൂര്‍ രണ്ടാമതെത്തിയത്. മൂന്നാതെത്തിയ കണ്ണൂരിന് 67 സ്വര്‍ണവും 61 വെള്ളിയും 66 വെങ്കലവുമായി 673 പോയിന്റാണ് ലഭിച്ചത്. 568 പോയിന്റോടെ മലപ്പുറം നാലാമതും 522 പോയിന്റോടെ പാലക്കാട് അഞ്ചാമതുമെത്തി.