ആദിവാസിസമൂഹത്തിന്റെ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും :അഡ്വ .സെബാസ്ററ്യൻ കുളത്തുങ്കൽ എം എൽ എ

The needs of the tribal community will be brought to the attention of the government: Adv. Sebastarian Kulatungal MLA

Aug 10, 2024
ആദിവാസിസമൂഹത്തിന്റെ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും :അഡ്വ .സെബാസ്ററ്യൻ കുളത്തുങ്കൽ എം എൽ എ
ADIVASI SAMMELANAM
എരുമേലി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 37 പട്ടികവർഗ്ഗ വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ലോക ആദിവാസി ദിനാചരണം ശ്രദ്ധേയമായി. ആവശ്യങ്ങൾ നടപ്പിലാക്കുന്നതിന് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ച എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. പട്ടികവർഗ്ഗ ഊരുകൂട്ടം ഹിന്ദു ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മുരിക്കുംവയൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം എസ് ടി കമ്മ്യൂണിറ്റി ഹാളിലാണ് ആദിവാസി ദിനാഘോഷ പരിപാടികൾ നടന്നത്.
പട്ടികവർഗ്ഗ ഊരിലെ മുരിക്കുംവയൽ ഹെൽത്ത് സെന്ററിൽ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്നും ആദിവാസികൾക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നും ആദിവാസി മൂപ്പന്മാർക്ക് പ്രതിമാസ ഓണറേറിയം അനുവദിക്കണമെന്നും തുമരംപാറ ട്രൈബൽ ഗവ. സ്കൂൾ അപ്ഗ്രേഡ് ചെയ്യണമെന്നും പുലിക്കുന്നിൽ ട്രൈബൽ വകുപ്പിന്റെ ഭൂമിയിൽ തൊഴിലവസരങ്ങൾ നൽകണമെന്നും പാക്കാനം കമ്മ്യൂണിറ്റി സെന്ററിന്റെ പണി പൂർത്തീകരിക്കണമെന്നും കാട്ടു മൃഗങ്ങളുടെ ശല്യം തടയുന്നതിന് നടപടി സ്വീകരിക്കണമെന്നും ഉപാധിരഹിത പട്ടയം വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് രാജൻ അറക്കുളം അധ്യക്ഷനായിരുന്നു. കെ വി വിജയൻ ഐപിഎസ്, ഗോത്ര വൈദ്യൻ അയ്യപ്പദാസ്, ശ്രീജയൻ തിരുവനന്തപുരം, പഞ്ചായത്ത് മെമ്പർമാരായ സിനി തടത്തിൽ, സുകുമാരൻ കൊമ്പുകുത്തി, അശോകൻ പതാലിൽ, ഊരുമുപ്പത്തി സിന്ധു പുലിക്കുന്ന്, ദിവാകരൻ കാലായിൽ, മോഹനൻ തുമ്പയിൽ, തുളസീധരൻ കപ്ലിയിൽ, രതീഷ് പുഞ്ചവയൽ, സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു. എസ്എസ്എൽസി വിജയിച്ച കുട്ടികൾക്ക് ചടങ്ങിൽ അവാർഡ് നൽകി 
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.