അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്തയുടെ കബറടക്ക ശ്രുശ്രുഷകൾ മെയ് 21 ന് നടക്കും
സഭ ആസ്ഥാനമായ തിരുവല്ലയിലെ സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച് കത്രീഡൽ ചർച്ചിൽ വെച്ചാണ് കബറടക്ക ശ്രുശ്രുഷകൾ നടക്കുക.
 
                                    തിരുവല്ല : ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്തയുടെ കബറടക്ക ശ്രുശ്രുഷകൾ മെയ് 21 ന് നടക്കും. സഭ ആസ്ഥാനമായ തിരുവല്ലയിലെ സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച് കത്രീഡൽ ചർച്ചിൽ വെച്ചാണ് കബറടക്ക ശ്രുശ്രുഷകൾ നടക്കുക. മെത്രാപോലിത്തയുടെ ബൗദ്ധീക ശരീരം തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്‌സ് കൺവൻഷൻ സെന്ററിൽ മെയ് 20 നു പൊതുദര്ശനത്തിന് വയ്ക്കും.അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്തയുടെ ഭൗതിക ശരീരം അമേരിക്കയിൽ നിന്ന് മെയ് 20ന് സഭാ ആസ്ഥാനമായ തിരുവല്ലയിൽ എത്തിക്കും.തുടർന്ന് മെയ് 21ന് കബറടക്കം നടക്കും. അടുത്ത പത്ത് ദിവസവും സഭാസ്ഥാനത്ത് പ്രത്യേക പ്രാർത്ഥനകൾ നടക്കും.40 ദിവസത്തെ ദുഖാചാരണത്തിനാണ് സഭ ആഹ്വാനം ചെയ്തിരിക്കുന്നത്. നിരവധി പ്രമുഖരാണ് സഭ ആസ്ഥാനത്ത് വിശ്വാസികൾ ഒപ്പം ദുഃഖത്തിൽ പങ്കുചേരുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            