പ്രസിദ്ധമായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഇന്ന് തുടക്കം

വർഷത്തിൽ 28 ദിവസം മാത്രമാണ് അക്കര കൊട്ടിയൂരിൽ തീർത്ഥാടനം.40 ലക്ഷത്തോളം ഭക്തർ തീർത്ഥാടനത്തിനായി എത്തുമെന്നാണ് പ്രതീക്ഷ.

May 21, 2024
പ്രസിദ്ധമായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഇന്ന് തുടക്കം

പ്രകൃതിയും വിശ്വാസവും സമന്വയിക്കുന്ന യാഗഭൂമിയായ കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിന് ഇന്ന് തുടക്കം കുറിക്കുന്നു.വ്യാഴാഴ്ച മുതലാണ് സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കുക. മുതിരേരിയിൽ നിന്നുള്ള വാൾ ഇക്കരെ കൊട്ടിയൂരിൽ എത്തുന്നതോടു കൂടിയാണ് ക്ഷേത്രചടങ്ങുകൾക്ക് തുടക്കമാകുന്നത്.ഇന്ന് രാത്രി നടക്കുന്ന തെയ്യാട്ടവും ഭണ്ഡാരം വരവും പൂർത്തിയാകുന്നത്തോടെ അക്കര കൊട്ടിയൂരിൽ ഭക്തർ പ്രവേശിച്ചു തുടങ്ങും.ഇതോടെ അഷ്ടബന്ധം മൂടിയ മണിതിറയിൽ വിശ്വാസത്തിന്റെ കൽവിളക്ക് തെളിയും. കേരളത്തിലെ അതിപുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഈ ശിവക്ഷേത്രം.

ക്ഷേത്രചടങ്ങുകൾ കൊണ്ടും പ്രകൃതി വൈവിദ്ധ്യം കൊണ്ടും ധാരാളം പ്രത്യേകതകളുള്ള ക്ഷേത്രമില്ലാ ക്ഷേത്രമാണ് കൊട്ടിയുരിലെ ഈ ശിവ ക്ഷേത്രം. വർഷത്തിൽ 28 ദിവസം മാത്രമാണ് അക്കര കൊട്ടിയൂരിൽ തീർത്ഥാടനം.40 ലക്ഷത്തോളം ഭക്തർ തീർത്ഥാടനത്തിനായി എത്തുമെന്നാണ് പ്രതീക്ഷ. ആചാരത്തിന്റെ വൈവിധ്യവും വിശ്വാസത്തിന്റെ പഴമയും മുറതെറ്റാതെ കാത്തുപോരുന്ന ഈ മഹാശിവക്ഷേത്രം വാവലി പുഴയുടെ ഇരു വശങ്ങളിലുമായി നിലകൊള്ളുന്നു.

Prajeesh N K MADAPPALLY