സാങ്കേതിക തകരാർ: ബഹിരാകാശ യാത്രിക സുനിത വില്യംസിന്റെ മടക്കയാത്ര വീണ്ടും നീളും
സാങ്കേതിക തകരാറിനെതുടർന്ന് അവസാന നിമിഷം സ്‌പേയ്‌സ് എക്‌സിന്റെ ഡ്രാഗൺ ക്രൂ പേടകത്തിന്റെ വിക്ഷേപണം മാറ്റി.

ഫ്‌ളോറിഡ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 9 മാസങ്ങളായി തുടരുന്ന ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്താന്‍ ഇനിയും വൈകും. ഇരുവരേയും ഉടന്‍ തിരിച്ചെത്തിക്കാന്‍ തീരുമാനിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യം മുടങ്ങി. ലോഞ്ച് പാഡിലെ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടാണ് ദൗത്യം മാറ്റിവച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സാങ്കേതിക പ്രശ്‌നം പരിഹരിച്ചുകൊണ്ടുള്ള ഒരു പുതിയ വാഹനവുമായി പുറപ്പെടുന്ന ഒരു റോക്കറ്റാണ് ക്രൂ-10 ദൗത്യത്തിന്റെ ഭാഗമായി സ്‌പേസ് എക്‌സ് ഫ്‌ളോറിഡയില്‍ നിന്ന് നിക്ഷേപിക്കാനിരുന്നത്.
ഇന്ത്യൻ സമയം വ്യാഴം പുലർച്ചെ അഞ്ചിന് കെന്നഡി സ്‌പേയ്‌സ് സെന്ററിൽനിന്ന് ഫാൽക്കൻ 9 റോക്കറ്റാണ് പേടകവുമായി വിക്ഷേപണത്തിനൊരുങ്ങിയത്. എന്നാൽ വിക്ഷേപണത്തിനു മുമ്പ് ഹൈഡ്രോളിക് സിസ്റ്റത്തിൽ പ്രശ്നങ്ങൾ കണ്ടെത്തുകയായിരുന്നു.
സുനിതയും സഹയാത്രികൻ ബുച്ച് വിൽമോറും കഴിഞ്ഞ ജൂൺ 5നാണ് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലായിരുന്നു യാത്ര. യാത്രയ്‌ക്കിടെ ആശങ്ക വിതച്ച് പേടകത്തിന് ഗുരുതര തകരാർ ഉണ്ടായെങ്കിലും 6ന് നിലയത്തിൽ എത്താനായി. തുടർന്ന് എട്ട് മാസത്തോളം ഇവർ ബഹിരാകാശനിലയത്തിൽ കുടുങ്ങുകയായിരുന്നു. ബോയിങ് കമ്പനിയുടെ സ്റ്റാർ ലൈനർ പേടകത്തിന്റെ പരീക്ഷണ പറക്കലിലാണ് ഇരുവരും നിലയത്തിലേക്ക് പോയത്. 8 ദിവസം ദൈർഘ്യമുള്ള ഈ പരീക്ഷണ ദൗത്യം സ്റ്റാർ ലൈനർ പേടകത്തിന്റെ ഉപയോഗക്ഷമത പരീക്ഷിക്കാനുള്ളതായിരുന്നു.