മത്സ്യം, മാംസം അമിത വിലയീടാക്കിയാല്‍ കര്‍ശന നടപടി

Jun 19, 2024
മത്സ്യം, മാംസം അമിത വിലയീടാക്കിയാല്‍ കര്‍ശന നടപടി
strict-action-if-fish-and-meat-are-overpriced

ആലപ്പുഴ: ജില്ലയില്‍ പലയിടത്തും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്  കോഴിയിറച്ചിയുടെ വില്‍പന കുറഞ്ഞ സാഹചര്യമുണ്ട്. ഇത് മുതലെടുത്ത് മത്സ്യത്തിനും മാംസത്തിനും അമിതമായി വിലയീടാക്കി നിയമാനുസൃതമായ ബില്ല് നല്‍കാത്തതടക്കം ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായി ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. മത്സ്യ-മാംസ വിപണനം നടത്തുന്നവര്‍ അമിത വില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവശ്യസാധന നിയമപ്രകാരമടക്കം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.