സ്പോർട്സ് ക്വാട്ട: അസൽ സർട്ടിഫിക്കറ്റ് പരിശോധന 12ന്
അപേക്ഷ സമർപ്പിച്ചവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 12ന് കൗൺസിലിൽ എത്തിച്ചേരണം

തിരുവനന്തപുരം : കീം/കുസാറ്റ് 2024 സ്പോർട്സ് ക്വാട്ട അഡ്മിഷന് വേണ്ടി കൗൺസിലിൽ അപേക്ഷ സമർപ്പിച്ച കായികതാരങ്ങളുടെ അസൽ സർട്ടിഫിക്കറ്റ് പരിശോധന മേയ് 29ന് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ വച്ച് നടത്തിയിരുന്നു. പ്രസ്തുത ദിവസം സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തിച്ചേരാൻ കഴിയാത്ത കായികതാരങ്ങൾ മേയ് 29ന് മുമ്പ് കൗൺസിലിൽ അപേക്ഷ സമർപ്പിച്ചവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 12ന് കൗൺസിലിൽ എത്തിച്ചേരണം.