"അതിവേഗം അതിജീവനം " രണ്ടു ദിനം 1250 സേവനങ്ങൾ ,വയനാട്ടിൽ രേഖകൾ വീണ്ടെടുക്കൽ ക്യാമ്പ് തുടരുന്നു

"Speedy Survival" two days 1250 services, document retrieval camp continues in Wayanad

Aug 13, 2024
"അതിവേഗം അതിജീവനം " രണ്ടു ദിനം 1250 സേവനങ്ങൾ ,വയനാട്ടിൽ  രേഖകൾ വീണ്ടെടുക്കൽ ക്യാമ്പ് തുടരുന്നു
WAYANAD ADALATH CAMP

വയനാട്:   അക്ഷയ സംരഭകരും സര്ക്കാർ വിവിധ വിഭാഗങ്ങളും ചേർന്ന് നടത്തിയ സർട്ടിഫിക്കറ്റ് റിട്രീവൽ ക്യാമ്പിൻ്റെ രണ്ടാം ദിനവും ചൂരൽമല ദുരന്തമനുഭവിച്ചവർക്ക് അടിസ്ഥാന രേഖകൾ വീണ്ടെടുക്കുന്ന പദ്ധതിയിൽ മൊത്തം രണ്ടു ദിനവുമായി 1250 സേവനങ്ങൾ  നൽകാൻ സാധിച്ചു.

ജില്ലയിൽ നേരിട്ടു വന്ന് ഞങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ക്യാമ്പിൻ്റെ പ്രവർത്തനം വളരെ സിസ്റ്റമാറ്റിക്കായി ചെയ്യുവാൻ കൂടെ നിന്ന KSITM Research & Innovation Head സനോബ്, മറ്റ് dept മേലുദ്യോഗസ്ഥരുടെ കൃത്യമായ മോണിറ്ററിങ്ങ് നടത്തിയ അക്ഷയ സംസ്ഥാന ഓഫീസ് മാനേജർ  സർവ്വീസ് ഡെലിവറിയും ജില്ലയുടെ ചാർജ്ജുള്ള  റെജു ടടോം , അക്ഷയയുടെ നട്ടെല്ലായ സംരംഭകർ,ഡി പി എം,ജില്ലാ ഓഫീസ് ടീം ക്യാമ്പ് ഇൻചാർജ്‌സ്  വോളറ്റീയർമാർ എന്നിവരെല്ലാം "അതിവേഗം അതിജീവനത്തിൽ " സജീവമാണ് .
ഉരുള് ‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ട ചൂരല്‍മലയിലെ പൂങ്കാട്ടില്‍ മുനീറക്ക് പുതിയ ആധാര്‍ കാര്‍ഡ് ലഭ്യമാക്കിയാണ്  സര്‍ട്ടിഫിക്കറ്റ് ക്യാമ്പയിന്      
തുടക്കമായത്.  . ജില്ലാ ഭരണകൂടത്തിന്റെയും ഐ.ടി മിഷന്റെയും നേതൃത്വത്തിലാണ് 12 ദുരിതാശ്വാസ ക്യാമ്പുകളിലായി ക്യാമ്പയിന്.
റേഷന്-ആധാര് കാര്ഡുകള്, ബാങ്ക് പാസ് ബുക്ക്, വോട്ടര് ഐ.ഡി, പാന് കാര്ഡ്, ആരോഗ്യ ഇന്ഷൂറന്സ്, മോട്ടോര് വാഹന ഇന്ഷൂറന്സ്, ഡ്രൈവിംഗ് ലൈസന്സ്, ഇ- ഡിസ്ട്രിക്ട് സര്ട്ടിഫിക്കറ്റ്, ജനന-മരണ-വിവാഹ സര്ട്ടിഫിക്കറ്റുകള്, പെന്ഷന് മസ്റ്ററിങ് തുടങ്ങി 15 ഓളം പ്രാഥമിക രേഖകളാണ് ഒന്നാംഘട്ടത്തില് വിതരണം ചെയ്യുന്നത്. ക്യാമ്പുകള്ക്കു പുറത്ത് ബന്ധുവീടുകളിലും മറ്റും താമസിക്കുന്നവരും ക്യാമ്പുകളില് എത്തിയാല് സര്ട്ടിഫിക്കറ്റുകള് ലഭ്യമാക്കും.
രണ്ടാം‍ ഘട്ടത്തിൽ  സ്‌കൂൾ സെര്ടിഫിക്കറ്റുകൾ  ,, പാസ്പോര്ട്ട് തുടങ്ങി മറ്റ് രേഖകള് ലഭ്യമാക്കും. സംസ്ഥാന ഐ.ടി മിഷനോടൊപ്പം ബി.എസ്.എന്.എല്, കെ.എസ്.ഇ.ബി, അക്ഷയ, വിവിധ വകുപ്പുകള് എന്നിവ സഹകരിച്ചാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. ക്യാമ്പുകളില് നിന്നും ലഭിക്കുന്ന സര്ട്ടിഫിക്കറ്റുകള് സുരക്ഷിതമായി സൂക്ഷിക്കാന് ഡിജിലോക്കര് സംവിധാനവും ഒരുക്കുമെന്ന് ഐ.ടി മിഷന് ജില്ലാ പ്രോഗ്രാം മാനേജര് എസ്. നിവേദ് പറഞ്ഞു.  
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.