സർദാർ വല്ലഭായ് പട്ടേലിന്റെ 150 -ാം ജന്മവാർഷികം: രാജ്യമെമ്പാടും വിപുലമായ പരിപാടികളുമായി മേരാ യുവ ഭാരത്
ഏകതാ പദയാത്രകൾ ഒക്ടോബർ 31 മുതൽ ആരംഭിക്കും

ഏകതാ പദയാത്രകൾ ഒക്ടോബർ 31 മുതൽ ആരംഭിക്കും
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരത് (MY Bharat) സർദാർ വല്ലഭായ് പട്ടേലിന്റെ 150 ആം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മേരാ യുവഭാരത് ഡയറക്ടർ അനിൽകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാട്ടുരാജ്യങ്ങളുടെ ഏകീകരണത്തിലൂടെ ഐക്യഭാരതം കെട്ടിപ്പടുക്കുന്നതിൽ സർദാർ വല്ലഭായി പട്ടേൽ വഹിച്ച പങ്ക് യുവജനങ്ങൾക്ക് മനസ്സിലാക്കുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിൽ യുവജന പങ്കാളിത്തം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് വരുന്ന രണ്ടു മാസക്കാലം മേരാ യുവ ഭാരത് പരിപാടികൾ സംഘടിപ്പിക്കുന്നത്. 2025 ഒക്ടോബർ 31 മുതൽ നവംബർ 16 വരെ എല്ലാ ജില്ലകളിലും ഏകതാ പദയാത്രകൾ സംഘടിപ്പിക്കും. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സന്ദേശവുമായി സർദാർ പട്ടേലിന്റെ ചിന്തകൾ യുവ ഹൃദയങ്ങളിലേക്ക് എത്തിക്കുകയാണ് പദയാത്രകളുടെ ലക്ഷ്യം.
ഓരോ ലോക്സഭാ മണ്ഡലങ്ങളിലും മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പദയാത്രയിൽ മേരാ യുവ ഭാരത് പ്രതിനിധികളും, നാഷണൽ സർവീസ് സ്കീമിന്റെ സന്നദ്ധ പ്രവർത്തകരും അണിചേരും. സർദാർ വല്ലഭായ് പട്ടേലിന്റെ സന്ദേശങ്ങൾ യുവജനങ്ങളിലും സമൂഹത്തിന്റെ താഴേത്തട്ടിലും എത്തിക്കുന്നതിന്റെ ഭാഗമായി പദയാത്രക്ക് മുൻപ് റീൽ മത്സരം, ലേഖന മത്സരം, ക്വിസ് മത്സരങ്ങൾ (Sardar@150 Young Leaders Quiz) എന്നിവ സംഘടിപ്പിക്കുമെന്ന് പട്ടേൽ ജന്മവാർഷിക ആഘോഷ ഏകോപന കമ്മിറ്റിയിലെ കേന്ദ്രസർക്കാർ പ്രതിനിധി അനൂപ് ആന്റണി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മത്സരങ്ങൾക്ക് MY Bharat പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം (https://mybharat.gov.in/