സാംസങ് ഗാലക്സി സെഡ് സീരീസ് ഫോള്‍ഡബിള്‍ സ്മാര്‍ട് ഫോണുകളുടെ പ്രീ ബുക്കിംഗ് ആരംഭിച്ചു
അതിവേഗം ഫോണുകള്‍ സ്വന്തമാക്കാനും വിവിധ ഓഫറുകള്‍ ലഭിക്കാനും ഇതുവഴി ഉപഭോക്താക്കള്‍ക്ക് സാധിക്കും
സാംസങ് ഗാലക്സി സെഡ് സീരീസ് ഫോള്‍ഡബിള്‍ സ്മാര്‍ട് ഫോണുകളുടെ പ്രീ ബുക്കിംഗ് ആരംഭിച്ചു. അതിവേഗം ഫോണുകള്‍ സ്വന്തമാക്കാനും വിവിധ ഓഫറുകള്‍ ലഭിക്കാനും ഇതുവഴി ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇന്ത്യയിലെ മുന്‍നിര റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിന്നോ സാംസങ്.കോം, സാംസങ് എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍, ആമസോണ്‍.ഇന്‍, ഫ്ളിപ്കാര്‍ട്ട്. കോം എന്നിവയിലൂടെയോ 2000 രൂപ ടോക്കണ്‍ തുകയായി നല്‍കിക്കൊണ്ട് സാംസങിന്റെ അടുത്ത ഗാലക്സി ഇസെഡ് സീരീസ് ഫോള്‍ഡബിള്‍ സ്മാര്‍ട് ഫോണുകള്‍ മൂന്‍കൂട്ടി ബുക്ക് ചെയ്യാം. ഈ ഉല്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 7000 രൂപ വരെയുള്ള നേട്ടങ്ങളാണ് മുന്‍കൂര്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.അടുത്തതലമുറ ഗാലക്സി സെഡ് സീരീസ് സ്മാര്‍ട് ഫോണുകളും ഇക്കോസിസ്റ്റം ഡിവൈസുകളും ജൂലായ് 10ന് നടക്കുന്ന ഗ്ലോബല്‍ ഇവന്റില്‍ അവതരിപ്പിക്കുമെന്ന് സാംസങ് അറിയിച്ചിരുന്നു. പാരീസില്‍ ആണ് ഗ്യാലക്സി അണ്‍പാക്ക്ഡ് ഇവന്റ് സംഘടിപ്പിക്കുന്നത്.ഗാലക്‌സി എഐയുടെ അടുത്ത ഘട്ടം എത്തുകയാണ്. ഏറ്റവും പുതിയ ഗ്യാലക്സി ഇസെഡ് സീരീസില്‍ ഉള്‍പ്പെടെ മുഴുവന്‍ ഗ്യാലക്സി ഇക്കോസിസ്റ്റത്തിലും എത്തിയിരിക്കുന്ന ഗ്യാലക്സി എഐയുടെ ശക്തി കണ്ടെത്താനും ഒപ്പം സാധ്യതകളുടെ പുതിയ ലോകത്തേക്ക് പ്രവേശിക്കുവാനും തയ്യാറായിക്കോളൂ. എന്ന് കമ്പനി പറഞ്ഞു.വരാനിരിക്കുന്ന സാംസങ് ഗ്യാലക്സി വെയറബിള്‍, ഹിയറബിള്‍ ഉപകരണങ്ങള്‍ക്കും കമ്പനി ഇന്ത്യയില്‍ പ്രീ ബുക്കിംഗ് പ്രഖ്യാപിച്ചു. 1999 രൂപ ടോക്കണ്‍ തുകയായി നല്‍കിക്കൊണ്ട് പ്രീ ബുക്ക് ചെയ്താല്‍ 6499 രൂപയുടെ വരെ നേട്ടങ്ങള്‍ ഈ ഉല്പന്നങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഉപഭോക്താവിന് സ്വന്തമാക്കാം. ഏറ്റവും പുതിയ ഗാലക്‌സി എഐ അനുഭവം ആയിരിക്കും പുതിയ ഫോള്‍ഡബിള്‍ ഫോണുകളിലെന്നാണ് വിലയിരുത്തപ്പെടുന്നത്.