ശബരിമല: കാനന ഗണപതിമണ്ഡപത്തിനും പുതിയ ഭസ്മക്കുളത്തിനും തറക്കല്ലിട്ടു
ശബരിമല : സന്നിധാനത്ത് പുതിയതായി നിര്‍മിക്കുന്ന ഭസ്മക്കുളത്തിനും കാനന ഗണപതിമണ്ഡപത്തിനും തറക്കല്ലിട്ടു.
ഞായറാഴ്ച 12-നും 12.30-നും ഇടയില്‍ ശബരിമല തന്ത്രി കണ്ഠര് രാജീവര്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് ഭസ്മക്കുളത്തിന് തറക്കല്ലിട്ടത്.മകരജ്യോതി, ശബരി ഗസ്റ്റ് ഹൗസുകള്‍ക്ക് സമീപമാണ് പുതിയ ഭസ്മക്കുളം. 60 ലക്ഷത്തോളം രൂപയാണ് ചെലവ്. മൂന്നു മാസത്തിനകം പൂര്‍ത്തിയാകും.
കാനന ഗണപതിമണ്ഡപത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം എ.അജികുമാര്‍, ഐ.സി.എല്‍. ഫിന്‍കോര്‍പ്പ് സി.എം.ഡി. അഡ്വ. കെ.ജി. അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് തറക്കല്ലിട്ടു.
ദേവസ്വം സ്ഥപതിയും വാസ്തുവിദ്യാ വിജ്ഞാന്‍കേന്ദ്ര അധ്യക്ഷനുമായ കെ.മുരളീധരനാണ് ഭസ്മക്കുളത്തിനും കാനന ഗണപതിമണ്ഡപത്തിനും സ്ഥാനം കണ്ടത്. രാവിലെ 7.30-നായിരുന്നു ഇത്.ചീഫ് എന്‍ജിനീയര്‍ രഞ്ജിത്ത് ശേഖര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ മുരാരി ബാബു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബിജു വി.നാഥ്, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ശ്യാമപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.ദേവസ്വം സ്ഥപതിയും വാസ്തുവിദ്യാ വിജ്ഞാന്‍കേന്ദ്ര അധ്യക്ഷനുമായ കെ.മുരളീധരനാണ് ഭസ്മക്കുളത്തിനും കാനന ഗണപതിമണ്ഡപത്തിനും സ്ഥാനം കണ്ടത്. രാവിലെ 7.30-നായിരുന്നു ഇത്.
പുതിയ ഭസ്മക്കുളവും കാനന ഗണപതിമണ്ഡപവും സമര്‍പ്പിക്കുന്നത് ഐ.സി.എല്‍. ഫിന്‍കോര്‍പ്പ് സി.എം.ഡി. അഡ്വ. കെ.ജി.അനില്‍കുമാറാണ്.പൂര്‍ണമായും ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോടുകൂടിയാണ് ഭസ്മക്കുളം സമര്‍പ്പിക്കുന്നത്.തിരുവനന്തപുരം പൂജപ്പുര സ്വദേശിയും ശില്‍പ്പിയുമായ എം.ആര്‍. രാജേഷ് പണികള്‍ക്ക് നേതൃത്വംനല്‍കും.