ശബരി വിമാനത്താവള പദ്ധതിപ്രദേശത്തുള്ളവരെ ജോലിക്ക് പരിഗണിക്കണം :സാമൂഹികാഘാത പഠന ശുപാർശ
വിമാനത്താവളത്തിനായി 3500 കോടി രൂപയാണു ചെലവ്,ഹിയറിങ് 29നും 30നും
പദ്ധതി പ്രദേശത്ത് കൂടുതലായി 60 വയസ്സ് കഴിഞ്ഞവരാണ്. അതിനാൽ, പ്രായമായവർക്ക് പുനരധിവാസ സൗകര്യം ഉറപ്പാക്കണം.
∙ ഭൂമിയേറ്റെടുക്കൽ കാലതാമസം കൂടാതെ പൂർത്തിയാക്കണം.
∙ ആഘാത ബാധിതർക്കുള്ള നഷ്ടപരിഹാരം കഴിയുന്നത്ര വേഗത്തിൽ നൽകണം.
∙ സർക്കാർ ഉത്തരവുകൾ കൃത്യമായി പാലിച്ചുവേണം പുനരധിവാസവും പുനഃസ്ഥാപന പ്രവർത്തനങ്ങളും നഷ്ടപരിഹാരവും ലഭ്യമാക്കുവാൻ.
ഭൂമി നഷ്ടപ്പെടുന്നവർ: 234
∙ മാറിത്താമസിക്കേണ്ടി വരുന്നത്: 326 കുടുംബങ്ങൾ
∙ ചെറുവള്ളി എസ്റ്റേറ്റിൽ തൊഴിൽ നഷ്ടപ്പെടുന്നത്: 234 കുടുംബങ്ങൾ
∙ മുഖ്യ ഉപജീവനത്തെ നേരിട്ടു ബാധിക്കുന്നത്: 327 കുടുംബങ്ങൾ
∙ ആകെ ബാധിക്കുന്നവർ: 1965
∙ ബാധിക്കപ്പെടുന്ന ആരാധനാലയങ്ങൾ: 7
∙ ബാധിക്കപ്പെടുന്ന സ്കൂളുകൾ: 2
ഹിയറിങ് 29നും 30നും
സാമൂഹികാഘാത പഠനറിപ്പോർട്ട് സംബന്ധിച്ച് ഇൗ മാസം 29നും 30നും പബ്ലിക് ഹിയറിങ് നടക്കും. 29ന രാവിലെ 10ന് എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളി ഹാളിലും 30നു രാവിലെ 10നു മുക്കടയിലെ കമ്യൂണിറ്റി ഹാളിലുമാണു ഹിയറിങ് നടക്കുക.
∙ വിമാനത്താവളത്തിനായി 3500 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു